ഹേമന്ത് സോറന്‍ അടവ് മാറ്റി; ഭാര്യ കല്‍പ്പന മുഖ്യമന്ത്രിയായേക്കും... എംഎല്‍എമാരുടെ യോഗം വിളിച്ചു
റാഞ്ചി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ എംഎല്‍എ പദവി റദ്ദാക്കിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ബദല്‍ നീക്കങ്ങളുമായി ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം). സ്വന്തം പേരില്‍ ഖനി അനുവദിച്ചതിലൂടെ ചട്ടം ലംഘിച്ചുവെന്നാണ് സോറനെതിരായ ആക്ഷേപം. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ട്. ഗവര്‍ണറുടെ തീരുമാനം സുപ്രധാനമാണ്.
ഹേമന്ത് സോറനെ അയോഗ്യനാക്കിയാല്‍ തുടര്‍ നീക്കം എങ്ങനെയാകണം എന്നത് സംബന്ധിച്ച് ജെഎംഎം ചര്‍ച്ച നടത്തി. ഇന്ന് എംഎല്‍എമാരുടെ യോഗം റാഞ്ചില്‍ വിളിച്ചിട്ടുണ്ട്. സുപ്രീംകോടതിയെ സമീപിക്കാനും ധാരണയായി. കൂടാതെ സോറന്റെ ഭാര്യയെ മുഖ്യമന്ത്രിയാക്കാനുള്ള ആലോചനയും നടക്കുന്നുണ്ട്...

മുഖ്യമന്ത്രിയെ ഗവര്‍ണര്‍ അയോഗ്യനാക്കിയാല്‍ സുപ്രീംകോടതിയെ സമീപിക്കാനാണ് ജെഎംഎമ്മിന്റെ ആദ്യ തീരുമാനം. നിയമസഭയില്‍ വ്യക്തമായ ഭൂരിപക്ഷമുളളതിനാല്‍ ഭരണം നഷ്ടമാകുമെന്ന ആശങ്ക ജെഎംഎമ്മിനില്ല. എന്നാല്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്ന് ഹേമന്ത് സോറന്‍ അയോഗ്യനാക്കപ്പെട്ടാല്‍ ആര് മുഖ്യമന്ത്രിയാകമെന്നാണ് പാര്‍ട്ടി കഴിഞ്ഞ ദിവസം ചര്‍ച്ച ചെയ്തത്.

ഹേമന്ത് സോറന്റെ ഭാര്യ കല്‍പ്പന സോറനെ മുഖ്യമന്ത്രിയാക്കാനാണ് പാര്‍ട്ടിയുടെ ആലോചന. ഇതുവരെ രാഷ്ട്രീയ രംഗത്ത് സജീവ ചര്‍ച്ചയിലില്ലാത്ത വ്യക്തിയാണ് കല്‍പ്പന സോറന്‍. നിലവിലെ പ്രത്യേക സാഹചര്യത്തിലാണ് കല്‍പ്പന ചര്‍ച്ചയില്‍ നിറയുന്നത്. കല്‍പ്പനയെ മുഖ്യമന്ത്രിയാക്കിയാല്‍ ഹേമന്ത് സോറന് തന്നെ ഭരണം നടത്താന്‍ സാധിക്കുമെന്ന് പാര്‍ട്ടി വിലയിരുത്തുന്നു.

അതേസമയം, ഹേമന്ത് സോറന്റെ എംഎല്‍എ പദവി റദ്ദാക്കുമെന്ന പ്രചാരണത്തില്‍ ഇതുവരെ രാജ്ഭവന്‍ പ്രതികരിച്ചിട്ടില്ല. ഗവര്‍ണറുടെ തീരുമാനം സര്‍ക്കാരിന് ഭീഷണിയല്ലെന്ന് ജെഎംഎം വക്താവ് സുപ്രിയോ ഭട്ടാചാര്യ പറഞ്ഞു. ഗവര്‍ണര്‍ സോറനെതിരെ നടപടിയെടുത്താന്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി എംപി നല്‍കിയ പരാതിയിലാണ് സോറനെതിരെ നടപടി വരുന്നത്.

പദവി ദുരുപയോഗം ചെയ്ത് ലാഭമുണ്ടാക്കിയിട്ടുണ്ടെങ്കില്‍ സോറന്‍ രാജിവയ്‌ക്കേണ്ടി വരുമെന്ന് ജാര്‍ഖണ്ഡ് ഹൈക്കോടതി അഭിഭാഷകന്‍ ഹേമന്ത് കുമാര്‍ ശിഖര്‍വാര്‍ പറയുന്നു. സോറന് എംഎല്‍എ പദവിയും നഷ്ടമാകും. ജെഎംഎമ്മിന് സഭയില്‍ വ്യക്തമായ ഭൂരിപക്ഷമുള്ളതിനാല്‍ പാര്‍ട്ടിയിലെ മറ്റു നേതാക്കളെ മുഖ്യമന്ത്രിയാക്കാന്‍ തടസമുണ്ടാകില്ലെന്നും ശിഖര്‍വാര്‍ പറഞ്ഞു.

അതേസമയം, ബിജെപി നേതാക്കള്‍ ജെഎംഎം എംഎല്‍എമാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. സര്‍ക്കാരിനെ വീഴ്ത്താന്‍ ബിജെപി കളമൊരുക്കുന്നുവെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ കൂടിയാണ് ഇന്ന് റാഞ്ചിയില്‍ ജെഎംഎം എംഎല്‍എമാരുടെ യോഗം വിളിച്ചിരിക്കുന്നത്. ഗവര്‍ണറുടെ തീരുമാനം വന്നാല്‍ എന്ത് നടപടിയെടുക്കണമെന്ന കാര്യത്തിലും എംഎല്‍എമാരുടെ യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും.












Click it and Unblock the Notifications