കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീല്‍മണി ഫുക്കനും ദാമോദര്‍ മോസോയ്ക്കും ജ്ഞാനപീഠം പുരസ്‌കാരം

Google Oneindia Malayalam News

ദില്ലി: അസാമീസ് സാഹിത്യകാരനായ നീല്‍മണി ഫുക്കനും കൊങ്കണി സാഹിത്യകാരന്‍ ദാമോദര്‍ മോസയ്ക്കും ജ്ഞാനപീഠം പുരസ്‌കാരം. ദാമോദര്‍ മോസയ്ക്ക് ഈ വര്‍ഷത്തെ പുരസ്‌കാരവും നീല്‍ണി ഫക്കന് കഴിഞ്ഞ വര്‍ഷത്തെ പുരസ്‌കാരവുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഗോവന്‍ ചെറുകഥാകൃത്തും നോവലിസ്റ്റും നിരൂപകനും കൊങ്കണി തിരക്കഥാകൃത്തുമാണ് ദാമോദര്‍ മോസ്. കാര്‍മേലിന്‍ എന്ന കൃതിക്ക് 1983 സാഹിത്യ അക്കാദമി പുരസ്‌കാരവും 2011ല്‍ സുനാമി സൈമണ്‍ എന്ന നോവലിന് വിമല വി പൈ വിശ്വ കൊങ്കണി സാഹിത്യ പുരസ്‌കാരവും ലഭിച്ചിരുന്നു.

india

സാഹിത്യ അക്കാദമിയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡ് ജനറല്‍ കൗണ്‍സില്‍ ഫിനാന്‍സ് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗാഥണ്‍, സാഗ്രണ, റുമാദ് ഫുള്‍, സപന്‍ മോഗി സുനാമി സൈമണ്‍ എന്നിവയാണ് പ്രധാനപ്പെട്ട കൃതികള്‍.

1990ല്‍ നീല്‍മണിയെ രാജ്യം പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. 1981ലെ അസമീസ് സാഹിത്യ അക്കാദമി പുരസ്‌കാരവും 2002ല്‍ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പും നേടി. സൂര്യ ഹോനോ നമി അഹേ, ഈ നദിയോദി ഫുലി തക സൂര്യ മുഖി ഫുല്‍തോര്‍ പാലെ, കബി എന്നിവയാണ് പ്രധാനപ്പെട്ട കൃതികള്‍.

Recommended Video

cmsvideo
ഒമിക്രോണ്‍ പാരയാകും മൂന്നാം ഡോസ് വാക്‌സിന്‍ അടിയന്തരമായി നല്‍കും | Oneindia Malayalam

കീര്‍ത്തിയെ തെറി പറഞ്ഞവനെ വെറുതെ വിടില്ല, മരക്കാറില്‍ 2 കാര്യങ്ങള്‍ പിഴച്ചെന്ന് സുരേഷ് കുമാര്‍കീര്‍ത്തിയെ തെറി പറഞ്ഞവനെ വെറുതെ വിടില്ല, മരക്കാറില്‍ 2 കാര്യങ്ങള്‍ പിഴച്ചെന്ന് സുരേഷ് കുമാര്‍

English summary
Jnanpith Award For Nilmoni Phukan and Damodar Mauzo
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X