Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷര്‍ജീല്‍ ഇമാമിന് ജാമ്യം; ആ പ്രസംഗത്തില്‍ തെറ്റില്ലെന്ന് ഹൈക്കോടതി, ജയില്‍ മോചിതനാകില്ല

ലഖ്‌നൗ: സിഎഎ വിരുദ്ധ സമരത്തിനിടെ അറസ്റ്റ് ചെയ്ത് ജയിലലടയ്ക്കപ്പെട്ട ആക്ടിവിസ്റ്റ് ഷര്‍ജീല്‍ ഇമാമിന് അലഹാബാദ് ഹൈക്കോടതി ജാമ്യം നല്‍കി. അദ്ദേഹം അക്രമത്തിന് ആഹ്വാനം ചെയ്തിട്ടില്ലെന്നും ആയുധം കൈവശം വയ്ക്കണമെന്ന് പറഞ്ഞിട്ടില്ലെന്നും കോടതി വ്യക്തമാക്കി. 2019 ല്‍ അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ നടന്ന പ്രസംഗത്തില്‍ ഷര്‍ജീല്‍ ഇമാം അക്രമത്തിന് ആഹ്വാനം ചെയ്തുവെന്നായിരുന്നു കേസ്. ശനിയാഴ്ചയാണ് ഷര്‍ജീല്‍ ഇമാമിന് ജാമ്യം ലഭിച്ചതെങ്കിലും ഇപ്പോഴാണ് ഹൈക്കോടതി ഉത്തരവിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നത്.

ജസ്റ്റിസ് സൗമിത്ര ദയാല്‍ സിങ് ആണ് ഷര്‍ജീല്‍ ഇമാമിന് ജാമ്യം അനുവദിച്ചത്. പ്രസംഗത്തിന്റെ പൂര്‍ണ രൂപവും മറ്റും വിചരണ വേളയില്‍ പരിഗണിക്കാമെന്നു ഹൈക്കോടതി വ്യക്തമാക്കി. വിചാരണ ഇതുവരെ തുടങ്ങിയിട്ടില്ല. ഒരു വര്‍ഷത്തിലധികമായി ഷര്‍ജീല്‍ ജയിലിലാണ്. പരമാവധി മൂന്ന് വര്‍ഷം തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണ് ഷര്‍ജീല്‍ ഇമാമിനെതിരെ ചുമത്തിയിട്ടുള്ളത്. അദ്ദേഹം ഇപ്പോള്‍ തന്നെ 14 മാസം ജയിലില്‍ കിടന്നു. ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കുകയാണെന്നും കോടതി വ്യക്തമാക്കി. 50000 രൂപയുടെ ബോണ്ട് കെട്ടിവയ്ക്കാന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്തു. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും വിചാരണയുമായി സഹകരിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

s

അതേസമയം, ഷര്‍ജീല്‍ ഇമാമിന് ജയില്‍ മോചിതനാകാന്‍ സാധ്യമാകില്ലെന്നാണ് വിവരം. അദ്ദേഹമിപ്പോള്‍ ഡല്‍ഹിയിലെ തിഹാര്‍ ജയിലിലാണ്. ഡല്‍ഹി കലാപത്തിന് ഗൂഢാലോചന നടത്തി, ജാമിഅ സംഘര്‍ഷത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചു എന്നീ കേസുകളാണ് ഡല്‍ഹിയില്‍ ഷര്‍ജീല്‍ ഇമാമിനെതിരെയുള്ളത്. വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷമുണ്ടാക്കാന്‍ ശ്രമിച്ചു എന്നതുള്‍പ്പെടയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ശക്തിപ്പെട്ട വേളയിലായിരുന്നു അലിഗഡിലെ ഷര്‍ജീല്‍ ഇമാമിന്റെ പ്രസംഗം. നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം രാജ്യവ്യാപകമായി നടന്നിരുന്നു. യുപിയിലും ഡല്‍ഹിയിലും അസമിലുമാണ് കൂടുതല്‍ ശക്തിപ്പെട്ടിരുന്നത്. റോഡ് ഉപരോധത്തിനും മറ്റുമാണ് താന്‍ ആഹ്വാനം ചെയ്തതെന്നും അക്രമത്തിന് ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് ഷര്‍ജീല്‍ ഇമാമിന്റെ പ്രതികരണം.

പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് അഭയം ചോദിച്ചെത്തുന്ന ഹിന്ദു, ക്രിസ്ത്യന്‍. സിഖ്, ജൈന, ബുദ്ധ, പാഴ്‌സി മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുമെന്നതാണ് പൗരത്വ ഭേദഗതി നിയമം. പൗരത്വത്തിന് മതം അടിസ്ഥാനമാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് വിമര്‍ശനം ഉയര്‍ന്നത്. രാജ്യവ്യാപകമായ പ്രതിഷേധമാണ് സിഎഎക്കെതിരെ നടന്നത്. ഉത്തര്‍ പ്രദേശില്‍ സമരം പോലീസ് അടിച്ചൊതുക്കുകയായിരുന്നു. മാത്രമല്ല, ശ്രീലങ്കയില്‍ നിന്നുള്ള ഒട്ടേറെ അഭയാര്‍ഥികള്‍ തമിഴ്‌നാട്ടിലുണ്ട്. അവരുടെ കാര്യം പരിഗണിക്കാത്തതും ചര്‍ച്ചയായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+