കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഎന്‍യുവിലെ അതിക്രമം; ക്യാമ്പസിന് പുറത്തു നിന്നുള്ള 4 പേര്‍ കസ്റ്റഡിയില്‍, പ്രതിഷേധം കത്തുന്നു

Google Oneindia Malayalam News

ദില്ലി: ജെഎന്‍യുവിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 4 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലായ നാല് പേരും ക്യാമ്പസിന് പുറത്ത് നിന്നുള്ളവരാണ്. സര്‍വ്വകലാശാലയിലെ ഫീസ് വര്‍ധനവിന് നേരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഇന്നലെ രാത്രിയോടെ നടന്ന ആക്രമണങ്ങളില്‍ സ്റ്റുഡന്‍റ് യൂണിയന്‍ പ്രസിഡന്‍റ് ഐഷ ഘോഷ്, സര്‍വകലാശാലയിലെ സെന്റ‍ ഓഫ് സ്റ്റഡി ഓഫ് റീജണൽ ഡെവലപ്മെന്‍റിലെ അധ്യാപിക പ്രൊഫ സുചിത്ര സെന്ന് അടക്കമുള്ളവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

ആക്രമണം തലയോട് തകർക്കാൻ ശേഷിയുള്ള വലിയ കല്ലുകൾ കൊണ്ട്, ജെഎൻയുവിൽ പ്രതിഷേധം കത്തുന്നുആക്രമണം തലയോട് തകർക്കാൻ ശേഷിയുള്ള വലിയ കല്ലുകൾ കൊണ്ട്, ജെഎൻയുവിൽ പ്രതിഷേധം കത്തുന്നു

എബിവിപി പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിദ്യാര്‍ത്ഥിയ യൂണിയന്‍ ആരോപിക്കുന്നത്. എബിവിപി-ബിജെപി പ്രവര്‍ത്തര്‍ ക്യാമ്പസിനകത്ത് കയറി ആക്രമം നടത്തുമ്പോള്‍ പോലീസ് നോക്കി നില്‍ക്കുകയാണെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. അതിക്രമിച്ചെത്തിയ ഗുണ്ടകൾ വലിയ വലിയ കല്ലുകൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നേരെ എറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. മറ്റ് മാരകായുധങ്ങളും ഇവരുടെ കൈവശം ഉണ്ടായിരുന്നു. സ്ത്രീകൾ അടങ്ങിയ സംഘമാണ് അക്രമം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

jnu

Recommended Video

cmsvideo
JNUSU President Aishe Ghosh’s Parents Speak Out | Oneindia Malayalam

അക്രമ വിവരം അറിഞ്ഞ് വിദ്യാര്‍ത്ഥികളെ കാണനെത്തിയ യോഗേന്ദ്ര യാദവിനെ പോലീസിന്‍റെ മുന്നിലിട്ടാണ് അക്രമിച്ചത്. അക്രമികള്‍ക്ക് പോലീസ് സഹായം നല്‍കിയെന്നാരോപിച്ച് നുറുകണക്കിന് വിദ്യാര്‍ത്ഥികള്‍ ദില്ലി പോലീസ് ആസ്ഥാനത്തിന് മുന്നില്‍ ഒത്തുചേര്‍ന്ന് പ്രതിഷേധിച്ചു.
ജെ​ന്‍യുവിലെ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ അര്‍ധരാത്രിയിലും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ തെരുവില്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി.

English summary
jnu attack; police taken 4 people into custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X