കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആക്രമണം തലയോട് തകർക്കാൻ ശേഷിയുള്ള വലിയ കല്ലുകൾ കൊണ്ട്, ജെഎൻയുവിൽ പ്രതിഷേധം കത്തുന്നു

Google Oneindia Malayalam News

ദില്ലി: ജവഹർ ലാൽ നെഹ്റു സർവകലാശാലയിലുണ്ടായ അക്രമസംഭവങ്ങളിൽ പ്രതിഷേധം കത്തുന്നു. ദില്ലിയിലെ വിവിധ ക്യാമ്പസുകളിൽ നിന്നും നിരവധി വിദ്യാർത്ഥികളും പ്രമുഖ നേതാക്കളും ജെഎൻയുവിന് മുമ്പിൽ തടിച്ചുകൂടി. അമ്പതോളം വരുന്ന് മുഖംമൂടി സംഘം ക്യാമ്പസിനകത്തേയ്ക്ക് ഇരച്ചു കയറിയാണ് ആക്രമണം നടത്തിയത്. വിദ്യാർത്ഥികൾക്ക് പുറമെ അധ്യാപകർക്കും പരുക്കേറ്റിട്ടുണ്ട്. 18 പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നും ഇതിൽ 5 പേരുടെ നില ഗുരുതരമാണെന്നും ജെഎൻയു അധികൃതർ വ്യക്തമാക്കി.

ജെഎൻയുവിൽ വീണ്ടും അക്രമം, യൂണിയൻ അധ്യക്ഷ ഐഷി ഘോഷിന് മർദ്ദനമേറ്റു, എബിവിപിയെന്ന് ആരോപണംജെഎൻയുവിൽ വീണ്ടും അക്രമം, യൂണിയൻ അധ്യക്ഷ ഐഷി ഘോഷിന് മർദ്ദനമേറ്റു, എബിവിപിയെന്ന് ആരോപണം

അതിക്രമിച്ചെത്തിയ ഗുണ്ടകൾ വലിയ വലിയ കല്ലുകൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നേരെ എറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ചെറിയ കല്ലുകൾ അല്ല തലയോട് തകർക്കാൻ പോലും കഴിയുന്ന വലിയ കല്ലുകൾ കൊണ്ടായിരുന്നു ആക്രമണമെന്ന് അധ്യാപകർ പറയുന്നു. മറ്റ് മാരകായുധങ്ങളും ഇവരുടെ കൈവശം ഉണ്ടായിരുന്നു. സ്ത്രീകൾ അടങ്ങിയ സംഘമാണ് പ്രതിഷേധം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സർവകലാശായിലെ ജീവനക്കാർക്കും പരുക്കേറ്റിട്ടുണ്ട്.

jnu

സംഭവത്തിൽ ആഭ്യന്തര മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അക്രമികൾ ക്യാമ്പസ് വിട്ടുപോയിട്ടില്ലെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. അതേസമയം പോലീസ് നടപടിയെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ പ്രതിഷേധം നടത്തി. എബിവിപിയാണ് അക്രമ സംഭവത്തിന് പിന്നിലെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ആരോപിച്ചു. എന്നാൽ 25 ഓളം എബിവിപി പ്രവർത്തകർക്ക് പരുക്കേറ്റിട്ടുണ്ടെന്ന് എബിവിപി പ്രതികരിച്ചു.

സീതാറാം യെച്ചൂരി, ഡി രാജാ, വൃദ്ധാ കാരാട്ട്, പ്രകാശ് കാരാട്ട് തുടങ്ങിയ നേതാക്കൾ ജെഎൻയുവിൽ എത്തി. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ദില്ലി എയിംസിലെത്തി പരുക്കേറ്റ വിദ്യാർത്ഥികളെ സന്ദർശിച്ചു. ധീരരായ വിദ്യാർത്ഥികളുടെ ശബ്ദത്തെ രാജ്യം ഭരിക്കുന്ന ഫാസിസ്റ്റുകൾ ഭയപ്പെടുകയാണെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു.
മുഖം മൂടി സംഘം ക്യാമ്പസിൽ ആക്രമണം നടത്തുകയും ക്യാമ്പസിലെ വസ്തു വകകൾ നശിപ്പിക്കുകയും ചെയ്തതിൽ അടിയന്തര റിപ്പോർട്ട് നൽകാൻ മാനവ വിഭവശേഷി മന്ത്രാലയം വൈസ് ചാൻസലർക്ക് നിർദ്ദേശം നൽകി.

Recommended Video

cmsvideo
RSS WhatsApp Group Screenshot Out | Oneindia Malayalam

ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ജെഎൻയുവിൽ നിന്നും പുറത്ത് വരുന്നത്. ഞാൻ അറിയുന്ന ക്യാമ്പസ് സംവാദങ്ങളും അഭിപ്രായങ്ങളുംകൊണ്ടാണ് ഏറ്റുമുട്ടിയിരുന്നത്. സർവകലാശാലകൾ എല്ലാ വിദ്യാർത്ഥികൾക്കും സുരക്ഷിതമായ ഇടമായി മാറണമെന്ന് ജെഎൻയുവിലെ പൂർന്ന വിദ്യാർത്ഥി കൂടിയായ നിർമല സീതാരാമൻ പ്രതികരിച്ചു. അതേ സമയം ജെഎൻയു അക്രമത്തിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ രാജി വയ്ക്കണമെന്ന് ആം ആദ്മി ആവശ്യപ്പെട്ടു.

English summary
Delhi JNU attack update
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X