കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഎന്‍യുവിന് മികവിനുള്ള പുരസ്‌ക്കാരം

Google Oneindia Malayalam News

ദില്ലി: അടുത്തിടെ ഒട്ടേറെ വിവാദങ്ങള്‍ക്ക് വേദിയായ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിക്ക് പുരസ്‌കാരം. രാഷ്ട്രപതിയുടെ മികവിനുള്ള പുരസ്‌ക്കാരമാണ് ജെഎന്‍യു സ്വന്തമാക്കിയിരിക്കുന്നത്.

രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഏര്‍പ്പെടുത്തിയ മൂന്ന് അവാര്‍ഡുകളില്‍ രണ്ടെണ്ണമാണ് ജെഎന്‍യു കരസ്ഥമാക്കിയത്. ഇന്നോവേഷന്‍, ഗവേഷണം എന്നീ വിഭാഗങ്ങളിലാണ് ജെഎന്‍യു ഈ നേട്ടം കൈവരിച്ചത്.

JNU

അസമിലെ തേസ്പൂര്‍ സര്‍വ്വകലാശാലയ്ക്കാണ് മികച്ച സര്‍വ്വകലാശാലയ്ക്കുള്ള അവാര്‍ഡ്. മോളിക്യുലാര്‍ പാരാസൈറ്റോളജി വിഭാഗം പ്രൊഫസര്‍ രാകേഷ് ഭട്‌നാഗറിന്റെ നേതൃത്വത്തില്‍ നടന്ന ഗവേഷണങ്ങള്‍ക്കാണ് അംഗീകാരം ലഭിച്ചത്. ആന്ത്രാക്‌സിനെതിരെയുള്ള വാക്‌സിനും ആന്റിബോഡിയുമായിരുന്നു ഈ ഗവേഷണത്തില്‍ വികസിപ്പിച്ചത്.

2014ല്‍ ഹൈദരാബാദ് യൂണിവേഴ്‌സിറ്റിക്കായിരുന്നു നല്ല സര്‍വ്വകലാശാലയ്ക്കുള്ള അവാര്‍ഡ് കിട്ടിയത്. ദില്ലി യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ വിജയ് ചൗധരിക്കും സംഘത്തിനും ആയിരുന്നു ഇന്നോവേഷന്‍ അവാര്‍ഡ്. തിയററ്റിക്കല്‍ ഫിസിക്‌സിലെ ജാമിയ മിലിയ ഇസ്ലാമിയക്കായിരുന്നു ഗവേഷണത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കിയത്.

English summary
Jawaharlal Nehru University has been named the winner of two of the three Visitor’s Awards President Pranab Mukherjee instituted last year, the laurels coming at a time some have dubbed the varsity a hub of treason.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X