Get Updates
Get notified of breaking news, exclusive insights, and must-see stories!

ജെഎന്‍യു വിദ്യാഭ്യാസ മേഖലയ്ക്കു തന്നെ നാണക്കേട്, അടച്ചു പൂട്ടണമെന്ന് യോഗി ആദിത്യനാഥ്

ദില്ലി: ജെഎന്‍യു പ്രതിഷേധം അക്രമാസക്തമായതോടെ പ്രതികരണവുമായി നേതാക്കള്‍ രംഗത്തെത്തി. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല അടച്ചു പൂട്ടണമെന്ന് ബിജെപി എംപി യോഗി ആദിത്യനാഥ് പറയുന്നു. ജെഎന്‍യു വിദ്യാഭ്യാസ മേഖലയ്ക്കുതന്നെ കളങ്കമായി മാറിയെന്നാണ് ആദിത്യനാഥ് പറയുന്നത്.

ദേശവിരുദ്ധ പ്രവര്‍ത്തനം ചെയ്യുന്നവര്‍ക്ക് മാപ്പ് നല്‍കാനാവില്ലെന്ന് പറഞ്ഞ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങിന്റെ പ്രസ്താവനയോട് സമാനമായ പ്രതികരണമാണ് ആദിത്യനാഥില്‍ നിന്നുണ്ടായത്. കോളേജില്‍ നടക്കുന്ന ദേശവിരുദ്ധ പ്രതിഷേധം വിദ്യാഭ്യാസ തകര്‍ച്ചയെയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

yogi-adityanath

ഇതേ അവസ്ഥയില്‍ പോകുകയാണെങ്കില്‍ ജെഎന്‍യു അടച്ചുപൂട്ടേണ്ടി വരും. പ്രതിഷേധം ഓരോ ദിവസം കഴിയും തോറും അക്രമാസക്തമാകുകയാണ്. ജനങ്ങളില്‍ നിന്നു പിരിച്ചു കിട്ടുന്ന നികുതിപ്പണം കൊണ്ടാണ് ജെഎന്‍യുവിന് ഗ്രാന്റ് നല്‍കുന്നത്. ബീഫ് പ്രതിഷേധം മഹിഷാസുര ജയന്തി ആഘോഷം തുടങ്ങി ഒട്ടേറെ പരിപാടികള്‍ക്ക് ജെഎന്‍യു വേദിയാകുന്നുണ്ട്.

പുരോഗതിയുടെ പേരില്‍ ഇത്തരം സംഭവങ്ങള്‍ ഏതെങ്കിലും സ്ഥാപനത്തില്‍ നടക്കുന്നുണ്ടെങ്കില്‍ രാജ്യ താല്‍പര്യത്തെ കരുതി അത് അടച്ചുപൂട്ടുകയാണ് വേണ്ടതെന്ന് ആദിത്യനാഥ് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+