Get Updates
Get notified of breaking news, exclusive insights, and must-see stories!

ജെഎന്‍യുവിലേത് ആസൂത്രിത അക്രമം? വാട്സ് ആപ് സന്ദേശങ്ങള്‍ പുറത്ത്

ദില്ലി: ജെഎന്‍യുവിലെ സംഘര്‍ഷം ആസൂത്രിതമാണെന്ന് സംശയിക്കുന്ന തരത്തിലുള്ള വാട്സ് ആപ് സന്ദേശങ്ങള്‍ പുറത്ത്. അക്രമികള്‍ക്ക് ജെഎന്‍യുവിലേക്ക് എത്താനുള്ള വഴികള്‍ നിര്‍ദ്ദേശിക്കുന്ന സന്ദേശങ്ങളാണ് വാട്സ് ആപ്പ് ഗ്രൂപ്പില്‍ കൈമാറിയത്. യുണിറ്റി എഗെയ്ന്‍സ്റ്റ് ലെഫ്റ്റ്,ഫ്രണ്ട് ഓഫ് ആര്‍എസ്എസ് എന്ന ഗ്രൂപ്പിലൂടെയാണ് സന്ദേശങ്ങള്‍ കൈമാറിയിരിക്കുന്നത്.

ജെഎന്‍യുവില്‍ ആക്രമണങ്ങള്‍ നടത്താനുള്ള തയ്യാറെടുപ്പുകളാണ് ഗ്രൂപ്പില്‍ നടന്നത്. ക്യാമ്പസിലെ പോലീസ് സാന്നിധ്യത്തെ കുറിച്ചും , ജെഎന്‍യവിന്‍റെ പ്രധാന ഗേറ്റില്‍ സംഘര്‍ഷം ഉണ്ടാക്കേണ്ടതിനെ കുറിച്ചും ഗ്രൂപ്പില്‍ പറയുന്നുണ്ട്. ഇതിന്‍റെ സ്ക്രീന്‍ഷോട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. അതേസമയം സംഭവത്തില്‍ അ‍ഞ്ച് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ക്യാമ്പസിന് പുറത്ത് നിന്നുള്ളവരാണ് കസ്റ്റഡിയില്‍ ആയത്.

 jnuprtst-

ഇന്നലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് സമീപം അധ്യാപക സംഘടന നടത്തിയ പ്രതിഷേധ പരിപാടിക്കിടെയായിരുന്നു ആക്രമണം. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‍റും എസ്എഫ്ഐ നേതാവുമായ ഐഷി ഘോഷിനും അധ്യാപിക സുചിത്ര സെന്നിനും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റും. ഐഷ ഘോഷിന് തലയില്‍ ആഴത്തില്‍ മുറിവേറ്റിരുന്നു. ഇവരെ ദില്ലിയിലെ എയിംസിലേക്ക് മാറ്റിയിരിക്കുകയാണ്.

Recommended Video

cmsvideo
    RSS WhatsApp Group Screenshot Out | Oneindia Malayalam

    എബിവിപി പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ ആരോപിച്ചു. അതേസമയം അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ വിസിക്കെതിരെ അധ്യാപകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. സര്‍വ്വകലാശാലയില്‍ സുരക്ഷ ഉറപ്പാക്കാന്‍ കഴിയുന്നില്ലേങ്കില്‍ വൈസ് ചാന്‍സിലര്‍ രാജിവെച്ച് ഒഴിയണമെന്ന് അധ്യാപകര്‍ ആവശ്യപ്പെട്ടു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+