കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞെട്ടരുത്; ജെഎന്‍യുവിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചവരോട് ജസ്റ്റിസ് കട്ജു പറഞ്ഞത്....

  • By Muralidharan
Google Oneindia Malayalam News

ദില്ലി: തനിക്ക് ശരി എന്ന് തോന്നുന്ന കാര്യങ്ങള്‍ കേള്‍ക്കുന്ന ആളുകള്‍ക്ക് ഇഷ്ടപ്പെടുമോ ഇല്ലയോ എന്നൊന്നും നോക്കാതെ വെട്ടിത്തുറന്നു പറയുന്ന കാര്യത്തില്‍ പ്രസിദ്ധനാണ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. സുപ്രീം കോടതി ജഡ്ജിയായിരുന്ന കട്ജുവിനെ പ്രസംഗിക്കാന്‍ വേണ്ടി ക്ഷണിച്ച ദില്ലി ജഹവര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ക്കാണ് ഏറ്റവും ഒടുവില്‍ പണികിട്ടിയത്. പ്രസംഗിക്കാന്‍ വരാം പക്ഷേ എനിക്ക് കുറച്ച് ഡിമാന്‍ഡുകള്‍ ഉണ്ട് എന്നായിരുന്നു കട്ജു അവരോട് പറഞ്ഞത്.

താന്‍ സംസാരിച്ച് തീരുന്നത് വരെ മറ്റാരും ഇടയില്‍ കയറരുത് എന്നായിരുന്നു കട്ജുവിന്റെ ഒന്നാമത്തെ ഡിമാന്‍ഡ്. സംസാരിച്ചു തീര്‍ന്ന ശേഷം ചോദ്യങ്ങളാകാം. പക്ഷേ പാനല്‍ ചര്‍ച്ചയ്ക്ക് വിളിക്കരുത്. മറ്റൊന്ന് തങ്ങള്‍ എല്ലാവരും ചേര്‍ന്നാണ് കട്ജുവിനെ സംസാരിക്കാന്‍ ക്ഷണിക്കുന്നത് എന്ന് എല്ലാ വിദ്യാര്‍ഥികളും സമ്മതിക്കണം. നാളെ അതിന്റെ പേരില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകരുത്. ജെ എന്‍ യുവിനെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങള്‍ താനവിടെ പറയും. അത് ഇതാണ്.

katju

ജെ എന്‍ യു എന്നത് രാജ്യത്തെ ഏറ്റവും മികച്ച കലാലയമല്ല. പര്‍വ്വതീകരിക്കപ്പെട്ട ഇമേജാണ് ജെ എന്‍ യു കൊണ്ടു നടക്കുന്നത്. ജെ എന്‍ യുവിനെക്കുറിച്ചും അവിടെ ആഘോഷിക്കപ്പെടുന്ന കനയ്യ കുമാര്‍ എന്ന വിദ്യാര്‍ഥി നേതാവിനെക്കുറിച്ചും തനിക്ക് വളരെ ദയനീയമായ അഭിപ്രായമാണ് ഉള്ളത്. രാജ്യത്തെ യഥാര്‍ഥ പ്രശ്‌നങ്ങള്‍ എന്താണ് എന്നറിയാത്തവരാണ് ഇവര്‍. ആസാദി എന്ന് വിളിക്കാന്‍ കൊള്ളാം. ജെ എന്‍ യുവിലെ ഭൂരിഭാഗം ബുദ്ധിജീവികളുടെയും കഥ ഇത് തന്നെ.

ഇത്രയും ഡിമാന്‍ഡുകള്‍ വെച്ച ശേഷവും ജെ എന്‍ യു വിദ്യാര്‍ഥികള്‍ തന്നെ ക്ഷണിക്കുന്നതുമായി മുന്നോട്ട് പോകുകയാണ് എന്ന് കട്ജു മറ്റൊരു ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ക്ഷണിക്കപ്പെടുകയാണെങ്കില്‍, എന്താണ് ഇന്ത്യ എന്നും ഇന്ത്യയിലെ ദാരിദ്ര്യവും തൊഴിലില്ലായ്മയും എങ്ങനെ ഇല്ലാതാക്കുമെന്നും കട്ജു ജെ എന്‍ യുവില്‍ സംസാരിക്കും. ജാതി, മതം, രാഷ്ട്രീയം, ഇസ്ലാം, കെജ്രിവാള്‍, ഗാന്ധി, കാശ്മീര്‍, പാകിസ്താന്‍ തുടങ്ങി ഒരുപാട് കാര്യങ്ങള്‍ താന്‍ സംസാരിക്കുമെന്നും കട്ജു പറയുന്നു.

English summary
Markandey Katju once again triggered a row on by saying that Jawaharlal Nehru University is a overrated institution.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X