• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജെഎൻയു അക്രമം; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മായാവതി, ആക്രമണം അപലപനീയവും അപമാനകരവുമെന്ന് ബിഎസ്പി!

ലഖ്നൗ: ഞായറാഴ്ച രാത്രി ജെഎൻയു ക്യാംപസിൽ മുഖം മൂടി ധരിച്ചെത്തിയ അക്രമികൾ വിദ്യാർത്ഥികളെ മർദ്ദിച്ച സംഭവം അപലനീയവും അപമാനകരവുമാണെന്ന് ബിഎസ്പി നേതാവ് മായാവതി പറ‍ഞ്ഞു. ആക്രമണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ ഈ സംഭവത്തെ വളരെ ഗൗരവമായി കാണണമെന്നും മായാവതി ട്വിറ്ററിൽ കുറിച്ചു.

ജെഎൻയു ആക്രമണവുമായി ബന്ധപ്പെട്ട് നിർവധി പരാതികൾ ദില്ലി പോലീസിന് ലഭിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കിയതായി വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ ദില്ലി പോലീസിനോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ റിപ്പോർട്ട് തേടിയിട്ടുണ്ട്. ദില്ലി പോലീസ് കമ്മീഷണറുമായി അമിത് ഷാ ഫോണിൽ സംസാരിച്ചിരുന്നു. ജെഎൻയു വിഷയം ജോയിന്റ് കമ്മീഷണർ റാങ്കിലുള്ള ഓഫീസർ അന്വേഷിക്കും.

നിഷ്ക്രിയരായി പോലീസ്

നിഷ്ക്രിയരായി പോലീസ്

സംഭവത്തെ കുറിച്ച് ദില്ലി പോലീസിന്റെ ആദ്യ പ്രതികരണം വൻ വിവാദമായിരുന്നു. സർവ്വകലാശാലയിൽ നടന്നത് രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ മാത്രമണെന്നാണ് പോലീസി് ആദ്യം പറഞ്ഞത്. ചില സാധനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും ഇപ്പോൾ സ്ഥിതി ശാന്തമാണെന്നുമായിരുന്നു ആദ്യ പ്രതികരണം. പോലീസിന്റെ പ്രതികരണത്തിൽ വൻ പ്രതിശഷേധമാണ് വിദ്യാർത്ഥികൾ ഉയർത്തിയത്. വിദ്യാർത്ഥിക്ക് നേരെ ഗുണ്ടാ ആക്രമണം നടക്കുമ്പോൾ പോലീസ് നിഷ്ക്രിയരായി നോക്കി നിൽക്കുകയായിരുന്നെന്നാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്.

പോലീസ് ആസ്ഥാനം ഉപരോധിച്ചു

പോലീസ് ആസ്ഥാനം ഉപരോധിച്ചു

ജെഎൻയു വിദ്യാർത്ഥികൾക്ക് നേരെ ഗുണ്ടകൾ ആക്രമണം അഴിച്ചു വിടുമ്പോൾ പോലീസ് നിഷ്ക്രിയരായി നോക്കി നിൽക്കുകയായിരുന്നെന്ന് ആരോപിച്ച് ജാമിയ മിലിയ ഇസ്ലാമിയ സർവ്വകലാശാല വിദ്യാർത്ഥികൾ പോലീസ് ആസ്ഥാനം ഉപരോധിച്ചിരുന്നു. അക്രനത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാക്കളും രംഗത്തെത്തുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥികളെ എയിംസിൽ എത്തി പ്രതിയങ്ക ഗാന്ധിയും ഇടത് നേതാക്കളായ ഡി രാജയും ബൃന്ദാ കാരാട്ടും സന്ദർശിച്ചിരുന്നു.

അധ്യാപകർക്കും ഗുരുതര പരിക്ക്

അധ്യാപകർക്കും ഗുരുതര പരിക്ക്

വിദ്യാര്‍ഥി യൂണിയൻ പ്രസിഡന്‍റും എസ്എഫ്ഐ നേതാവുമായ ഐഷി ഘോഷിനും സര്‍വകലാശാലയിലെ സെന്റ‍ ഓഫ് സ്റ്റഡി ഓഫ് റീജണൽ ഡെവലപ്മെന്‍റിലെ അധ്യാപിക പ്രൊഫ സുചിത്ര സെന്നിനും ആക്രണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. തലയ്ക്ക് ആഴത്തിൽ പരിക്കേറ്റ ഐഷിയെ ഡൽഹിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വിദ്യാർഥിനികളുടെ ഹോസ്‌റ്റലിൽ വരെ അക്രമം നടന്നിരുന്നു.

മാരകായുധങ്ങൾ

മാരകായുധങ്ങൾ

ഇരുമ്പുകമ്പികൾ, ചുറ്റിക, ക്രിക്കറ്റ് ബാറ്റ്, വടികൾ എന്നിവ ഉപയോഗിച്ചാണ് അക്രമികൾ കാമ്പസിൽ അക്രമം അഴിച്ചുവിട്ടത്. അക്രമികൾ എബിവിപി പ്രവർത്തകരാണെന്നാണ് ജെഎൻയു വിദ്യാർത്ഥികൾ ആരോപിക്കുന്നത്. 50തോളം വരുന്ന മുഖംമൂടി സംഘം കാമ്പസിൽ പ്രവേശിക്കുമ്പോൾ പുറത്തെ ലൈറ്റുകൾ ഓഫ് ചെയ്‌തിരുന്നു. ദില്ലി പോലീസാണ് ഇതിന് സഹായം ചെയ്‌തതെന്നാണ് ആരോപണം ശക്തമാകുന്നത്. അക്രമണത്തിൽ 30 വിദ്യാർഥികൾക്കും 12 അധ്യാപകർക്കും പരിക്കേറ്റിട്ടുണ്ട്. ഇതിൽ‌ അഞ്ച് വിദ്യാർഥികൾക്ക് ഗുരുതര പരിക്കാണ് സംഭവിച്ചത്.

ആക്രമം ആസൂത്രിതം

ആക്രമം ആസൂത്രിതം

അതേസമയം ജെഎൻയുവിൽ ആക്രമണം നടന്നത് ആസൂത്രിതമായാണെന്നതിന്റെ തെളിവുകൾ പുറത്ത് വന്നിട്ടുണ്ട്. വാട്സ് ആപ്പ് സന്ദേശമാണ് പുറത്ത് വന്നിരിക്കുന്നത്. . യുണൈറ്റ് എഗൈൻസ്റ്റ് ലെഫ്റ്റ് എന്ന വാട്‍സാപ്പ് ഗ്രൂപ്പിലാണ് അക്രമം നടത്തുന്നതിനെക്കുറിച്ചും സാധ്യമാകുന്ന വഴികളെ കുറിച്ചുമുള്ള സന്ദേശങ്ങൾ ഉള്ളത്. അക്രമികള്‍ക്ക് ജെഎൻയുവിലേക്ക് എത്താനുള്ള വഴികൾ സന്ദേശത്തില്‍ നിർദ്ദേശിക്കുന്നുണ്ട്. ജെഎൻയു പ്രധാന ഗേറ്റിൽ സംഘർഷം ഉണ്ടാകേണ്ടതിനെ കുറിച്ചും സന്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.

കല്ലുകൾ എറിഞ്ഞ ശേഷം അടിച്ച് തകർത്തു

കല്ലുകൾ എറിഞ്ഞ ശേഷം അടിച്ച് തകർത്തു

സബര്‍മതി ഹോസ്റ്റല്‍, മഹി മാണ്ഡ്വി ഹോസ്റ്റല്‍, പെരിയാര്‍ ഹോസ്റ്റല്‍ എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം ജെഎൻയുവിൽ അക്രമം ഉണ്ടായത്. കല്ലുകള്‍ എറിഞ്ഞ ശേഷം സബര്‍മതി ഹോസ്റ്റലും ഉപകരണങ്ങളും അടിച്ചു തകര്‍ത്തു. പൈപ്പുകളിലൂടെ പെരിയാര്‍ ഹോസ്റ്റലിലേക്ക് കയറിയ സംഘം മുഖം മറച്ചാണ് അക്രമം അഴിച്ച് വിട്ടതെന്ന് വിദ്യാർത്ഥി യൂണിയൻ വിശദമാക്കുന്നു. മുഖം മറച്ച് ലാത്തിയും, വടികളും, ചുറ്റികയുമായി ക്യാമ്പസില്‍ എബിവിപി അംഗങ്ങള്‍ അഴിഞ്ഞാടുകയാണെന്നും ജെഎൻയു സ്റ്റുഡന്റ് യൂണിയൻ ട്വിറ്റുകളിൽ വിശദമാക്കി. ആക്രമി സംഘത്തിലെ ആളുകളുടെ ചിത്രങ്ങളും വീഡിയോകളും ജെഎന്‍യു സ്റ്റുഡന്‍റ്സ് യൂണിയന്‍ പുറത്തുവിട്ടിട്ടുണ്ട്.

English summary
JNU issue; Mayawati condemned the acts of violence against students and teachers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X