കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഎൻയു ആക്രമണം; വിസിയുമായി എച്ച്ആർഡി മന്ത്രാലയം ചർച്ച നടത്തും, പ്രശ്ന പരിഹാരത്തിന് സാധ്യത!

Google Oneindia Malayalam News

ദില്ലി: ജെഎൻയുവിൽ വിദ്യാർത്ഥികൾക്ക് നേരെ ഉണ്ടായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ജെഎൻ‌യു വിസി ജഗദീഷ് എം കുാമറിനെ എച്ച്ആർഡി മന്ത്രാലയം വിളിച്ചു വിരുത്തി. രാവിലെ 11.30നാണ് എച്ച്ആർഡി മന്ത്രാലയം സെക്രട്ടറി വിസിയുമായി കൂടിക്കാഴ്ച നടത്തുന്നത്. വിസിയുമായുള്ള കൂടിക്കാഴ്ച നടക്കതുന്നതോടെ ക്യാംപസിൽ സമാധാനം ഉണ്ടാക്കാൻ മന്ത്രാലയം വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തുും. വിദ്യാര്‍ഥികള്‍ ദില്ലി യില്‍ തുടര്‍ പ്രതിഷേധങ്ങള്‍ നടത്തുന്ന സാഹചര്യത്തിലാണ് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്.

വിദ്യാര്‍ത്ഥി യൂനിയനും മാനവവിഭവശേഷി മന്ത്രാലയവും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് രാഷ്ട്രപതി ഭവനിലേക്ക് വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് നടത്തിയ മാര്‍ച്ച് പോലിസ് തടയുകയായിരുന്നു. വിസിയെ സ്ഥാനത്ത് നിന്ന് നീക്കുന്നത് വരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയൻ. ശീതകാല സെമിസ്റ്റര്‍ കാലഘട്ടത്തില്‍ നിലവിലെ വിദ്യാര്‍ത്ഥികള്‍ ഹോസ്‌റ്റലിനായി പ്രത്യേക തുക അടക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മാനവവിഭവശേഷി വകുപ്പ് വ്യക്തമാക്കിയിട്ടുണ്ടെന്നും റിപ്പോർട്ട് പുറത്ത് വരുന്നുണ്ട്.

അഞ്ച് പേരെ തിരിച്ചറിഞ്ഞു

അഞ്ച് പേരെ തിരിച്ചറിഞ്ഞു


അതേസമയം ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി കാംപസില്‍ നടന്ന ഗുണ്ടാ ആക്രമണങ്ങളിലെ അഞ്ച് പ്രതികളെ കൂടി തിരിച്ചറിഞ്ഞതായി ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മൂന്നുപേരെ തിരിച്ചറിഞ്ഞതായി ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. അതേസമയം, പ്രതികളില്‍ ആരെയും ഇതുവരെ പിടികൂടിയിട്ടില്ല. ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

പ്രതികളെ പിടികൂടിയില്ല

പ്രതികളെ പിടികൂടിയില്ല

ജനുവരി 5 ന് കാംപസില്‍ നടന്ന ആക്രമണത്തില്‍ ഇതുവരെ ദില്ലി പോലിസ് ആരെയും അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം വ്യാപകമാകുന്നുണ്ട്. സംഭവത്തില്‍ കോടതി മേല്‍നോട്ടത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കാംപസില്‍ എത്തിയ മുഖംമൂടി സംഘം തന്നെ വധിക്കാന്‍ ശ്രമിച്ചെന്ന വിദ്യാര്‍ത്ഥി യൂനിയന്‍ അധ്യക്ഷ ഐഷി ഘോഷ് പോലിസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതിയില്‍ പോലിസ് ഇതുവരെ കേസ് എടുത്തിട്ടില്ല.

11 പരാതികൾ

11 പരാതികൾ


ആക്രമണവുമായി ബന്ധപ്പെട്ട് 11 പരാതികള്‍ കിട്ടിയെന്നും ഇവ ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയെന്നും ദില്ലി പോലിസ് അറിയിച്ചിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ അധ്യാപിക സുചിത്രാ സെന്നും പരാതി നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തിലും പോലിസ് നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

Recommended Video

cmsvideo
JNU Students March Towards Rashtrapati Bhavan | Oneindia Malayalam
വിസിയെ പുറത്താക്കണമെന്ന് ആവശ്യം

വിസിയെ പുറത്താക്കണമെന്ന് ആവശ്യം

അതേസമയം ജെഎൻയു വിസി ജഗദീഷ് കുമാറിനെ നീക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രിക്ക് സിപിഐ നേതാവ് ബിനോയ് വിശ്വം എംപി കത്തയച്ചു. കഴിഞ്ഞ ദിവസം ബിനോയ് വിശ്വം ജെഎൻയു കാമ്പസ് സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രമന്ത്രി രമേശ് പൊക്രിയാലിന് ബിനോയ് വിശ്വം കത്തയച്ചത്.

English summary
JNU issue; VC Jagadeesh M Kumar Summoned By Education Ministry Amid Anger Over Attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X