കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഎൻയു വിഷയം; കോടതിയെ സമീപിക്കാനൊരുങ്ങി വിദ്യാർത്ഥി യൂണിയൻ, നിയമസംഘവുമായി ചർച്ച നടത്തി!

Google Oneindia Malayalam News

ദില്ലി: ഹോസ്റ്റൽ ഫീസ് വർധനവിനെതിരെ ജെഎൻയു വിദ്യാർത്ഥി യൂണിയൻ ദില്ലി ഹൈക്കോതിയെ സമീപിക്കാനൊരുങ്ങുന്നു. വിവിധ വകുപ്പുകളുടെയും സെൻററുകളുടെയും ജനറൽ ബോഡി മീറ്റിംഗിൽ പുതുക്കിയ ഫീസ് വർധനവിനെതിരെ കോടതിയെ സമീപിക്കുമെന്ന് വിദ്യാർത്ഥി യൂണിയൻ ഭാരവാഹികൾ വ്യക്തമാക്കി.

ജവഹർലാൽ നെഹ്റു സർവകലാശാലയിലെ ഫീസ് വർധനവ് നിയമപരമായി നേരിടാൻ നേരത്തെ തന്നെ വിദ്യാർത്ഥി യൂണിയൻ തീരുമാനിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി യൂണിയൻ ഭാരവാഹികൾ യൂണിയന്‍റെ തന്നെ നിയമ സംഘവുമായി ചർച്ചകൾ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ശീതകാല സെമസ്റ്റർ രജിസ്ട്രേഷൻ പൂർണ്ണമായി ബഹിഷ്ക്കരിക്കാൻ യൂണിയൻ തീരുമാനിച്ചത്.

JNU

കഴിഞ്ഞ മൂന്ന് മാസത്തോളമായി ഫീസ് വര്‍ധനവിനെതിരെ ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്. ജെഎൻയു കണ്ട ഏറ്റവും ദൈർഘ്യമേറിയ സമരത്തിനാണ് ക്യാംപസ് സാക്ഷിയാകുന്നത്. സമരം നടത്തുന്ന വിദ്യാർത്ഥികൾക്ക് നേരെ ക്യാംപസിലും ഹോസ്റ്റലിലും കയറി അക്രമം അഴിച്ചുവിട്ടതും വിവാദമായിരുന്നു. ആർഎസ്എസും ബിജെപിയും എബിവിപിയും ജെഎൻയു വിദ്യാർത്ഥി യൂണിയന് എതിരെ രംഗത്ത് വന്നിരുന്നു.

English summary
JNU issues: Students Union will apporach High Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X