ജെഎന്‍യു ക്യാമ്പസില്‍ നിന്ന് ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി വനത്തിനുള്ളില്‍ നിന്ന് മൃതദേഹം കണ്ടെത്തി. വനത്തിനുള്ളിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡല്‍ഹി പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം വെകിട്ട് 6.30 ഓടെയായിരുന്നു വനത്തിനുള്ളില്‍ മൃതദേഹം കണ്ടത്. ഇതിന് പിന്നാലെയാണ് ഡല്‍ഹി പോലീസിന് വിവരം ലഭിച്ചത്. മൃതദേഹം അഴുകിയ നിലയിലായിരുോന്നു കണ്ടെത്തിയത്. 40 മുതല്‍ 45 വയസു വരെ പ്രായം തോന്നിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.

മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിന് അയച്ചു. സം. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ഡല്‍ഹി പോലീസിന്റെ ക്രൈം ആന്‍ഡ് ഫോറന്‍സിക് സംഘം സ്ഥലത്തെത്തി. എന്നാല്‍, മരിച്ച ആളെകുറിച്ച് ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല എന്നാണ് പോലീസ് അറിയിച്ചത്.
കാട്ടില്‍ നടക്കാന്‍ പോയ വിദ്യാര്‍ത്ഥികളാണ് യമുന ഹോസ്റ്റലിന് സമീപമുള്ള കാട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി അറിയിച്ചത് എന്നാണ് യൂണിവേഴ്‌സിറ്റി അധികൃതര്‍ പറഞ്ഞത്. മൃതദേഹം ജെഎന്‍യുവില്‍ ഉള്ള ആരുടെയും അല്ല.












Click it and Unblock the Notifications