കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇവിടെ നമ്മള്‍ സുരക്ഷിതരാണ്... കാരണം ഭരിക്കുന്നത് ബിജെപിയല്ല, മഹാസഖ്യത്തെ പുകഴ്ത്തി അനുരാഗ് കശ്യപ്!!

Google Oneindia Malayalam News

മുംബൈ: പൗരത്വ നിയമ പ്രക്ഷോഭത്തിന് പിന്തുണയര്‍പ്പിച്ചതിന് പിന്നാലെ മഹാസഖ്യത്തെ പുകഴ്ത്തി ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. ജെഎന്‍യുവിലെ ആക്രമണത്തിനെതിരെ നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ക്ക് പിന്തുണ അര്‍പ്പിച്ച് എത്തിയപ്പോഴാണ് കശ്യപ് സഖ്യത്തെ പുകഴ്ത്തിയത്. മഹാരാഷ്ട്ര ഭരിക്കുന്നത് ബിജെപിയല്ലാത്തത് കൊണ്ട് ഞാന്‍ ദൈവത്തിന് നന്ദി പറയുന്നുവെന്നായിരുന്നു അനുരാഗ് കശ്യപിന്റെ പരിഹാസം.

1

ജെഎന്‍യുവിലെ എബിവിപി അതിക്രമം കടുത്ത ക്രൂരതയാണ്. നമ്മള്‍ ഭാഗ്യവാന്‍മാരും അതേസമയം സുരക്ഷിതരുമാണ്. കാരണം നമ്മളുടെ സംസ്ഥാനം ഭരിക്കുന്നത് ബിജെപിയല്ല. അതുകൊണ്ട് സുരക്ഷിതരാണെന്നും അനുരാഗ് കശ്യപ് പറഞ്ഞു. ബോളിവുഡില്‍ നിന്ന് നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സംഗീത സംവിധായകന്‍ വിശാല്‍ ദദ്‌ലാനിയും കശ്യപിനൊപ്പമുണ്ടായിരുന്നു. ആരും അക്രമത്തിന് മുതിരരുതെന്ന് ദദ്‌ലാനി പറഞ്ഞു.

എനിക്കുറപ്പുണ്ട് നമ്മള്‍ അവര്‍ക്കെതിരെ വിജയിക്കും. അത് നമ്മുടെ സ്‌നേഹത്തിലൂടെ മാത്രമേ സാധ്യമാകൂ. ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുന്നവരുടെ ഹൃദയം നമ്മള്‍ കീഴടക്കം. അവര്‍ വെറുപ്പാണ് പ്രചരിപ്പിക്കുന്നത്. പക്ഷേ സ്‌നേഹം അതിനെ മറികടക്കാന്‍ സഹായിക്കുമെന്നും വിശാല്‍ ദദ്‌ലാനി പറഞ്ഞു. അനുഭവ് സിന്‍ഹ, തപ്‌സി പന്നു, സോയ അക്തര്‍, ദിയാ മിര്‍സ, രാഹുല്‍ ബോസ് തുടങ്ങിയവരും ജെഎന്‍യു അക്രമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ അണിനിരന്നിരുന്നു.

അതേസമയം ബോളിവുഡില്‍ നിന്ന് നിരവധി പേര്‍ ജെഎന്‍യു ആക്രമണത്തില്‍ പ്രതിഷേധിച്ചിരുന്നു. ജെഎന്‍യുവില്‍ സംഭവിച്ച കാര്യങ്ങള്‍ തന്നെ ഹൃദയത്തെ വേദനിപ്പിച്ചെന്ന് നടി കൃതി സനോണ്‍ പറഞ്ഞു. എപ്പോഴാണ് നമ്മള്‍ മനുഷ്യത്വരഹിതരായി മാറിയതെന്നും അവര്‍ ചോദിച്ചു. സ്വരാ ഭാസ്‌കര്‍, അപര്‍ണ സെന്‍, വിശാല്‍ ഭരദ്വാജ്, ഷബാന ആസ്മി, നേഹ ധൂപിയ, കൊങ്കണ സെന്‍ തുടങ്ങിയവരും അക്രമത്തിനെതിരെ രൂക്ഷമായി പ്രതികരിച്ചിരുന്നു.

ഷാരൂഖും ആമിറും അസഹിഷ്ണുതയെ കുറിച്ച് മുമ്പേ പറഞ്ഞു... അവരായിരുന്നു ശരിയെന്ന് അനുഭവ് സിന്‍ഹ!!ഷാരൂഖും ആമിറും അസഹിഷ്ണുതയെ കുറിച്ച് മുമ്പേ പറഞ്ഞു... അവരായിരുന്നു ശരിയെന്ന് അനുഭവ് സിന്‍ഹ!!

English summary
jnu no bjp govt we are safe in maharashtra says anurag kashyap
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X