കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് നാസി ജര്‍മനിയിലെ അതേ അവസ്ഥ... ജെഎന്‍യു ആക്രമണത്തില്‍ പ്രതികരിച്ച് അഭിജിത്ത് ബാനര്‍ജി!!

Google Oneindia Malayalam News

കൊല്‍ക്കത്ത: ജെഎന്‍യുവിലെ ആക്രമണത്തില്‍ ആശങ്ക രേഖപ്പെടുത്തി നൊബേല്‍ ജേതാവ് അഭിജിത്ത് ബാനര്‍ജി. എന്താണ് സംഭവിച്ചതെന്ന് കാര്യം സര്‍ക്കാര്‍ പുറത്തുവിട്ടെന്ന് ബാനര്‍ജി പറഞ്ഞു. ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ പ്രതിച്ഛായ ഇടിയുമെന്ന് കരുതുന്ന ഓരോ ഇന്ത്യക്കാരനും ഈ വിഷയത്തില്‍ ആശങ്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ജര്‍മനി നാസി ഭരണത്തിലേക്ക് പോകുന്നതിന് മുമ്പ് ഉണ്ടായിരുന്ന അതേ അവസ്ഥയ്ക്ക് സമാനമായ കാര്യങ്ങളാണ് ഇപ്പോഴത്തെ സംഭവത്തില്‍ കാണാന്‍ സാധിക്കുന്നതെന്നും ബാനര്‍ജി വ്യക്തമാക്കി.

1

കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ജെഎന്‍യുവില്‍ സംഘര്‍ഷമുണ്ടായത്. മുഖംമൂടിയണിഞ്ഞ സംഘം ആയുധങ്ങളുമായി എത്തി വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് അയിഷി ഘോഷിന്റെ തലപൊട്ടി ചൊരയൊലിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. 28 പേര്‍ക്കോളം സാരമായി പരിക്കേറ്റിട്ടുണ്ട്. യൂണിവേഴ്‌സിറ്റിലെ വസ്തുക്കളും അക്രമികള്‍ തല്ലിത്തകര്‍ത്തു.

എന്താണ് സംഭവിച്ചതെന്ന കാര്യം സര്‍ക്കാര്‍ വിശദീകരിക്കണം. അക്കാര്യങ്ങള്‍ പുറത്തുകൊണ്ടുവരണം. തിരിച്ച് ആരോപണങ്ങള്‍ ഉന്നയിച്ച് സത്യത്തെ മൂടിവെക്കരുതെന്നും അഭിജിത്ത് ബാനര്‍ജി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് അക്രമത്തില്‍ പരിക്കേറ്റതില്‍ കടുത്ത ആശങ്കയിലാണ് ഞാന്‍. എത്രയും പെട്ടെന്ന് അവര്‍ സുഖം പ്രാപിക്കട്ടെയെന്നാണ് പ്രാര്‍ത്ഥനയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം 1983ല്‍ ജെഎന്‍യുവില്‍ നടന്ന പോലീസ് അതിക്രമത്തില്‍ സമാനമായ ആക്രമണം അഭിജിത്ത് ബാനര്‍ജിയും നേരിട്ടിരുന്നു. അന്ന് എംഎ ഇക്കണോമിക്‌സ് വിദ്യാര്‍ത്ഥിയായിരുന്നു അദ്ദേഹം.

Recommended Video

cmsvideo
RSS WhatsApp Group Screenshot Out | Oneindia Malayalam

അതേസമയം താന്‍ ജെഎന്‍യുവിലെ സമരത്തില്‍ പഠനകാലത്ത് ജയിലില്‍ കിടന്നിട്ടുണ്ടെന്ന് ബാനര്‍ജി മുമ്പ് വെ ളിപ്പെടുത്തിയിരുന്നു. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ടായിരുന്നു സമരം നടത്തിയത്. വധശ്രമമടക്കമുള്ള കേസുകളാണ് അന്ന് അഭിജിത്തിനെതിരെ ചുമത്തിയത്. എന്നാല്‍ കേസ് പിന്നീട് ഒഴിവാക്കിയെന്നും, പക്ഷേ അത് പത്ത് ദിവസത്തോളം ജയിലില്‍ കിടന്ന ശേഷമായിരുന്നുവെന്നും അഭിജിത്ത് ബാനര്‍ജി പറഞ്ഞു.

ബിജെപിയെ അവഗണിക്കുക, മോദിക്കെതിരെ നെഗറ്റീവ് ക്യാമ്പയിന്‍ വേണ്ട, കെജ്‌രിവാളിന്റെ തന്ത്രം ഇങ്ങനെബിജെപിയെ അവഗണിക്കുക, മോദിക്കെതിരെ നെഗറ്റീവ് ക്യാമ്പയിന്‍ വേണ്ട, കെജ്‌രിവാളിന്റെ തന്ത്രം ഇങ്ങനെ

English summary
jnu nobel winner abhijit banerjee raises concern on attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X