കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിപിഎല്‍ വിദ്യാര്‍ഥികള്‍ക്ക് 75 ശതമാനവും മറ്റു വിദ്യാര്‍ഥികള്‍ക്ക് 50 ശതമാനം ഫീസ് ഇളവും

  • By S Swetha
Google Oneindia Malayalam News

ദില്ലി: ഫീസ് വര്‍ദ്ധനവിനെ തുടര്‍ന്ന് സമരം ചെയ്യുന്ന ജെഎന്‍യുിലെ വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ ഭാഗികമായ ഇളവ് മുന്നോട്ട് വെച്ച് ആഭ്യന്തര ഉന്നതതല സമിതി. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല രൂപീകരിച്ച ആഭ്യന്തര ഉന്നതതല സമിതി (എച്ച്എല്‍സി)യാണ് ഇളവ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ ഫീസും യൂട്ടിലിറ്റി ചാര്‍ജുകളും നേരത്തെ തീരുമാനിച്ചതില്‍ നിന്നും 50 ശതമാനം കുറയ്ക്കാന്‍ സമിതി ശുപാര്‍ശ ചെയ്തു. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള (ബിപിഎല്‍) വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ ഫീസും മറ്റ് നിരക്കുകളും 75 ശതമാനം കുറയ്ക്കാനും ശുപാര്‍ശയിലുണ്ട്.

ത്രികക്ഷി സഖ്യം ഇന്ന് ഗവര്‍ണറെ കാണും... ഇനിയുള്ള സാധ്യതകള്‍ ഇങ്ങനെ, മുഖ്യമന്ത്രി ഉദ്ധവ്ത്രികക്ഷി സഖ്യം ഇന്ന് ഗവര്‍ണറെ കാണും... ഇനിയുള്ള സാധ്യതകള്‍ ഇങ്ങനെ, മുഖ്യമന്ത്രി ഉദ്ധവ്


വിലയിരുത്തലിനായി തിങ്കളാഴ്ച സമര്‍പ്പിച്ച ശുപാര്‍ശകള്‍ അടങ്ങിയ പുതിയ റിപ്പോര്‍ട്ട് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ സര്‍ക്കുലേഷന്‍ വഴി അംഗീകരിക്കുകയും ചെയ്തു. പുതുക്കിയ നിരക്കുകള്‍ 2020 ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരാന്‍ സാധ്യതയുണ്ട്. അതേസമയം സാമ്പത്തികമായി ദുര്‍ബലരായ കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ ഫീസ് വളരെ ഉയര്‍ന്നതായിരിക്കുമെന്നും അതിനാല്‍ അവരുടെ ഫീസ് വര്‍ധന പൂര്‍ണമായും പിന്‍വലിക്കണമെന്നും ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.

jnu-protest2-

എന്നാല്‍ യോഗ്യതയുള്ള ബിപിഎല്‍ കാറ്റഗറി വിദ്യാര്‍ത്ഥികള്‍ക്ക് യൂട്ടിലിറ്റി, സര്‍വീസ് ചാര്‍ജുകളില്‍ 75 ശതമാനം ഇളവും ബാക്കിയുള്ളവര്‍ക്ക് 50 ശതമാനം ഇളവും നല്‍കുമെന്നും ഇത് വിദ്യാര്‍ഥികള്‍ക്ക് ഗുണകരമാണെന്നും സമിതി വിലയിരുത്തി. വിദ്യാര്‍ത്ഥികളുടെ പണിമുടക്ക് കാരണം അനേകം വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ നഷ്ടപ്പെട്ടു. മറ്റു വിദ്യാര്‍ഥികളുടെ അക്കാദമിക്ക് കാര്യം കൂടി കണക്കിലെടുത്ത് വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം അടിയന്തരമായി പിന്‍വലിക്കണമെന്നും സര്‍വകലാശാല പഴയ രീതിയിലേക്ക് എത്രയും വേഗം മടങ്ങിയെത്തണമെന്നും സമിതി ആവശ്യപ്പെട്ടു.


2000 രൂപ (300 രൂപ വൈദ്യുതി, ജല ചാര്‍ജ് ഉള്‍പ്പെടെ)യായി ഉയര്‍ത്തിയ ഫീസ് ഇളവ് ചെയ്ത് കൊണ്ടാണ് സമിതി ശുപാര്‍ശ സമര്‍പ്പിച്ചത്. ശുപാര്‍ശ പ്രകാരം എല്ലാ വിദ്യാര്‍ഥികളും 1000 രൂപയായാണ് ഇളവ്. എല്ലാ ബിപിഎല്‍ വിദ്യാര്‍ത്ഥികള്‍ക്കും ഹോസ്റ്റല്‍ ഫീസ്, യൂട്ടിലിറ്റി, സര്‍വീസ് ചാര്‍ജുകള്‍ 75 ശതമാനം കുറച്ചതോടെ പ്രതിമാസം 2000 രൂപയ്ക്ക് പകരം 500 രൂപ നല്‍കിയാല്‍ മതിയാകും.

English summary
JNU panel recommends 50% rollback of fees, 25% extra for BPL students
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X