ജെഎന്‍യു സംഭവം; കനയ്യ കുമാറടക്കം എട്ട് വിദ്യാര്‍ഥികളുടെ സസ്പെന്ഷന് പിന്‍വലിച്ചു
ദില്ലി: ജെഎന്‍യു വിദ്യാര്‍ഥി യൂണിയന് പ്രസിഡന്റ് കനയ്യ കുമാര്‍ അടക്കമുള്ള എട്ട് വിദ്യാര്‍ഥികളുടെ സസ്പെന്ഷന് പിന്‍വലിച്ചു. അഫ്സല് ഗുരു അനുസ്മരണവുമായി ബന്ധപെട്ട് ഉണ്ടായ പ്രശ്നങ്ങളെ തുടര്‍ന്ന് സര്‍വ്വകലാശാല ഉന്നത സമിതിയുടെ അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്ഷന് പിന്‍വലിച്ചത്.
വെള്ളിയാഴ്ചയാണ് ഉന്നതതല സമിതി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല. ഇതുസംബന്ധിച്ച അന്തിമ തീരുമാനം വൈസ് ചാന്‍സിലര്‍ റിപ്പോര്‍ട്ട് പഠിച്ചതിനു ശേഷം കൈകൊള്ളും. കനയ്യയെ കൂടാതെ ഉമര്‍ ഖാലിദ്, അനില്‍ ഭട്ടാചാര്യ, അശുതോഷ്, രാമാ നാഗാ, അനന്ത് കുമാര്‍, ശ്വേതാ രാജ്, ഐശ്വര്യ അധികാരി എന്നീ വിദ്യാര്‍ഥികളെയാണ് സസ്പെന്റ് ചെയ്തത്.

അഫ്സല് ഗുരു അനുസ്മരണവുമായി ബന്ധപെട്ടുണ്ടായ പ്രശ്നങ്ങളുടെ ഭാഗമായി കനയ്യ കുമാറിനെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തില്‍ വിട്ടു. ഉമര്‍ ഖാലിദ്, അനില്‍ ഭട്ടാചാര്യ എന്നീ വിദ്യാര്‍ഥികള്‍ ഇപ്പോഴും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഉന്നതതല റിപ്പോര്‍ട്ട് പഠിച്ചതിനു ശേഷം വൈസ് ചാന്‍സിലര്‍ ജഗദീഷ് കുമാര്‍ അടുത്ത ആഴ്ച തന്നെ അന്തിമ തീരുമാനം കൈകൊള്ളുമെന്ന് സര്‍വ്വകലാശാല വൃത്തങ്ങള്‍ അറിയിച്ചു.
അഫ്സല് ഗുരുവിനെ തൂക്കലേറ്റിയതിന്റെ മൂന്നാം ചരമ വാര്‍ഷികം ആഘോഷിക്കുന്നതിനിടെ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന ആരോപണം അന്വേഷിക്കാന്‍ കഴിഞ്ഞ മാസം പത്തിനാണ് സര്‍വ്വകലാശാല ഉന്നതതല സമിതിയെ നിയോഗിച്ചത്. സമിതിയില്‍ അഞ്ച് അംഗങ്ങളായിരുന്നു ഉണ്ടായത്. പ്രഥാമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 12 വിദ്യാര്‍ഥികളെ സസ്പെന്റ് ചെയ്യുകയായിരുന്നു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications