കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഎന്‍യു സംഭവം; കനയ്യ കുമാറടക്കം എട്ട് വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

Google Oneindia Malayalam News

ദില്ലി: ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ അടക്കമുള്ള എട്ട് വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. അഫ്‌സല്‍ ഗുരു അനുസ്മരണവുമായി ബന്ധപെട്ട് ഉണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്ന് സര്‍വ്വകലാശാല ഉന്നത സമിതിയുടെ അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്.

വെള്ളിയാഴ്ചയാണ് ഉന്നതതല സമിതി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല. ഇതുസംബന്ധിച്ച അന്തിമ തീരുമാനം വൈസ് ചാന്‍സിലര്‍ റിപ്പോര്‍ട്ട് പഠിച്ചതിനു ശേഷം കൈകൊള്ളും. കനയ്യയെ കൂടാതെ ഉമര്‍ ഖാലിദ്, അനില്‍ ഭട്ടാചാര്യ, അശുതോഷ്, രാമാ നാഗാ, അനന്ത് കുമാര്‍, ശ്വേതാ രാജ്, ഐശ്വര്യ അധികാരി എന്നീ വിദ്യാര്‍ഥികളെയാണ് സസ്‌പെന്റ് ചെയ്തത്.

Kanhaiya Kumar

അഫ്‌സല്‍ ഗുരു അനുസ്മരണവുമായി ബന്ധപെട്ടുണ്ടായ പ്രശ്‌നങ്ങളുടെ ഭാഗമായി കനയ്യ കുമാറിനെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തില്‍ വിട്ടു. ഉമര്‍ ഖാലിദ്, അനില്‍ ഭട്ടാചാര്യ എന്നീ വിദ്യാര്‍ഥികള്‍ ഇപ്പോഴും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഉന്നതതല റിപ്പോര്‍ട്ട് പഠിച്ചതിനു ശേഷം വൈസ് ചാന്‍സിലര്‍ ജഗദീഷ് കുമാര്‍ അടുത്ത ആഴ്ച തന്നെ അന്തിമ തീരുമാനം കൈകൊള്ളുമെന്ന് സര്‍വ്വകലാശാല വൃത്തങ്ങള്‍ അറിയിച്ചു.

അഫ്‌സല്‍ ഗുരുവിനെ തൂക്കലേറ്റിയതിന്റെ മൂന്നാം ചരമ വാര്‍ഷികം ആഘോഷിക്കുന്നതിനിടെ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന ആരോപണം അന്വേഷിക്കാന്‍ കഴിഞ്ഞ മാസം പത്തിനാണ് സര്‍വ്വകലാശാല ഉന്നതതല സമിതിയെ നിയോഗിച്ചത്. സമിതിയില്‍ അഞ്ച് അംഗങ്ങളായിരുന്നു ഉണ്ടായത്. പ്രഥാമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 12 വിദ്യാര്‍ഥികളെ സസ്‌പെന്റ് ചെയ്യുകയായിരുന്നു.

English summary
The High-Level Enquiry Committee (HLEC) set up by the Jawaharlal Nehru University (JNU) to probe the events of February 9 — when “anti-national” slogans were allegedly raised during an event on campus — submitted its final report to JNU authorities Friday. Some of the measures recommended in the report against certain students include punishment and fines, said sources in JNU.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X