കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയിലെ തെരുവിൽ വീണ്ടും മുഴങ്ങി 'ആസാദി', ജെഎൻയു വിദ്യാർത്ഥികൾക്ക് നേരെ പോലീസ് ലാത്തിച്ചാർജ്

Google Oneindia Malayalam News

ദില്ലി: ഫീസ് വര്‍ധനവ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് പാര്‍ലമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പോലീസിന്റെ ലാത്തിച്ചാര്‍ജ്. പോലീസ് നടപടിയില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. രാവിലെ പോലീസ് ജെഎന്‍യുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് വകവെയ്ക്കാതെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ആസാദി മുദ്രാവാക്യങ്ങളുമായി തെരുവിലേക്ക് ഇറങ്ങിയത്.

JNU

 ശിവസേനയുമായി ചേർന്ന് ബിജെപി സർക്കാരുണ്ടാക്കും! അമിത് ഷാ ഉറപ്പ് നൽകിയെന്ന് കേന്ദ്രമന്ത്രി ശിവസേനയുമായി ചേർന്ന് ബിജെപി സർക്കാരുണ്ടാക്കും! അമിത് ഷാ ഉറപ്പ് നൽകിയെന്ന് കേന്ദ്രമന്ത്രി

എന്നാല്‍ മെയിന്‍ ഗേറ്റിന് സമീപത്ത് വെച്ച് മാര്‍ച്ച് പോലീസ് തടഞ്ഞു. ആയിരക്കണക്കിന് പോലീസുകാരെയാണ് വിദ്യാര്‍ത്ഥികളെ നേരിടുന്നതിനായി വിന്യസിച്ചിരിക്കുന്നത്. യൂണിയന്‍ പ്രസിഡണ്ട് ഐഷ ഘോഷ് അടക്കം 60ലധികം വിദ്യാര്‍ത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടികളെ റോഡിലൂടെ വലിച്ചിഴച്ചാണ് പോലീസ് കൊണ്ട് പോയത് എന്ന് ആക്ഷേപമുണ്ട്.

എന്നാല്‍ നേതാക്കള്‍ കസ്റ്റഡിയിലായതിന് ശേഷവും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ ജാഥയുമായി മുന്നോട്ട് പോയി. എന്നാല്‍ സഫ്ദര്‍ജംഗ് ടോംബിന് മുന്നില്‍ വെച്ച് പോലീസ് ജാഥ വീണ്ടും തടഞ്ഞു. മാത്രമല്ല വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്ജും നടത്തി. പോലീസ് വിദ്യാര്‍ത്ഥികളുമായി സമവായ ചര്‍ച്ചയ്ക്ക് ശ്രമിച്ചുവെങ്കിലും പിന്നോട്ടില്ല എന്ന നിലപാടിലാണ് സമരക്കാര്‍. ലാത്തിച്ചാര്‍ജ്ജില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങളടക്കം ട്വീറ്ററില്‍ വൈറലാവുകയാണ്. #EmergencyinJNU എന്ന ഹാഷ്ടാഗും ജെഎന്‍യു സമരത്തെ പിന്തുണച്ച് വൈറലാകുന്നുണ്ട്.

അതിനിടെ പോലീസ് കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥി നേതാക്കളെ വിട്ടയക്കണം എന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ കുത്തിയിരിപ്പ് സമരം നടത്തി. ഇതേ തുടര്‍ന്ന് കസ്റ്റഡിയില്‍ എടുത്തവരെ ഓരോരുത്തരെയായി പോലീസ് വിട്ടയച്ച് കൊണ്ടിരിക്കുകയാണ്. വിദ്യാര്‍ത്ഥി സമരത്തെ തുടര്‍ന്ന് മൂന്ന് മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിട്ടിരിക്കുകയാണ്. ഉദ്യോഗ് ഭവന്‍, പട്ടേല്‍ ചൗക്ക്, സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് സ്റ്റേഷനുകളാണ് താല്‍ക്കാലികമായി അടച്ചിട്ടിരിക്കുന്നത്. ഫീസ് വര്‍ധനവ് പൂര്‍ണമായും പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ല എന്ന ഉറച്ച നിലപാടിലാണ് വിദ്യാര്‍ത്ഥികളുളളത്.

English summary
JNU Parliament March: Students were baton charged by Delhi police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X