കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഎന്‍യു വിദ്യാര്‍ഥി സമരം; ഫീസ് വര്‍ധന ഭാഗികമായി പിന്‍വലിച്ചു, സമരം തുടരുമെന്ന് വിദ്യാര്‍ഥികള്‍

Google Oneindia Malayalam News

ദില്ലി: ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ (ജെഎന്‍യു) വിദ്യാര്‍ഥി സമരത്തിന് വിജയം. ഹോസ്റ്റല്‍ ഫീസ് വര്‍ധന പിന്‍വലിച്ചു. ട്യൂഷന്‍ ഫീസ് വര്‍ധന പിന്‍വലിക്കില്ല. സര്‍വകലാശാലയുടെ എക്‌സിക്യുട്ടീവ് കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ സഹായിക്കുന്നതിന് പ്രത്യേക പദ്ധതിയും കൗണ്‍സില്‍ മുന്നോട്ടുവച്ചു. സമരം പിന്‍വലിക്കില്ലെന്നും നാമമാത്രമായ കുറവ് മാത്രമാണ് നടപ്പാക്കിയിരിക്കുന്നതെന്നും വിദ്യാര്‍ഥികള്‍ അറിയിച്ചു.

Jnu

കഴിഞ്ഞ തിങ്കളാഴ്ച വിദ്യാര്‍ഥികളും പോലീസും തമ്മില്‍ ക്യാംപസിന് പുറത്ത് ഏറ്റുമുട്ടിയതോടെയാണ് വിവാദം ദേശീയ ശ്രദ്ധയാര്‍കര്‍ഷിച്ചത്. ഫീസ് വര്‍ധന ഉള്‍പ്പെടെയുള്ള അധികൃതരുടെ നടപടി വിദ്യാര്‍ഥി വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സമരം. ഇതിനിടെ ക്യാംപസിനടുത്ത് ഒരു ചടങ്ങിനെത്തിയ ഉപരാഷ്ട്രപതിയെയും കേന്ദ്ര മന്ത്രിയെയും സമരക്കാര്‍ തടഞ്ഞു. ഇതോടെ പോലീസ് ബലംപ്രയോഗിച്ച് വിദ്യാര്‍ഥികളെ നീക്കി. വിദ്യാര്‍ഥിനികളോട് പോലീസ് മോശമായി പെരുമാറിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സൗദി, യുഎഇ താരങ്ങള്‍ ഖത്തറിലേക്ക്; ഗള്‍ഫ് പ്രതിസന്ധി തീരുന്നു, മധ്യസ്ഥ ചര്‍ച്ച വിജയത്തിലേക്ക്സൗദി, യുഎഇ താരങ്ങള്‍ ഖത്തറിലേക്ക്; ഗള്‍ഫ് പ്രതിസന്ധി തീരുന്നു, മധ്യസ്ഥ ചര്‍ച്ച വിജയത്തിലേക്ക്

അധികൃതര്‍ അനുകൂല നിലപാട് സ്വീകരിക്കാത്ത പശ്ചാത്തലത്തില്‍ ബുധനാഴ്ച മുതല്‍ സമരം ശക്തമാക്കാന്‍ വിദ്യാര്‍ഥികള്‍ തീരുമാനിച്ചിരുന്നു. ഓഫീസുകളടക്കം ഉപരോധിച്ചുള്ള സമരത്തിലൂടെ സര്‍വകലാശാലയുടെ പ്രവര്‍ത്തനം സ്തംഭിപ്പിക്കാനയിരുന്നു നീക്കം. രണ്ടാഴ്ചയായി ക്യാംപസില്‍ നടത്തിവന്ന സമരം തിങ്കളാഴ്ചയാണ് പുറത്തേക്ക് കടന്നത്.

സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് അധ്യാപകരും രംഗത്തെത്തിയതോടെയാണ് അധികൃതര്‍ നിലപാട് മയപ്പെടുത്തിയത്. ആദ്യം വിട്ടുനിന്ന എബിവിപി സമരത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചിരുന്നു. യുജിസി ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്താനും അവര്‍ തീരുമാനിച്ചു.

English summary
JNU Partially Rolls Back Fee Hike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X