വിവാഹ വാഗ്ദാനം നല്കി ലൈംഗികചൂഷണം; ജെഎന്‍യു വിദ്യാര്‍ഥിക്കെതിരെ കേസ്
ദില്ലി: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന പരാതിയില്‍ ജെഎന്‍യു ഗവേഷക വിദ്യാര്‍ഥിക്കെതിരെ പോലീസ് ബലാത്സംഗത്തിന് കേസെടുത്തു. 26കാരിയായ യുവതി ചൊവ്വാഴ്ച വൈകിട്ട് പോലീസില്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അജയ് സിങ് എന്ന വിദ്യാര്‍ഥിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
യുവതിയും വിദ്യാര്‍ഥിയും തമ്മില്‍ ഏറെക്കാലമായി അടുപ്പമായിരുന്നെന്ന് പോലീസ് പറഞ്ഞു. 2008 മുതല്‍ ഇരുവരും തമ്മില്‍ പരിചയമുണ്ടെന്ന് പോലീസ് പറയുന്നു. 2010ലാണ് യുവതി ദില്ലിയിലെത്തുന്നത്. നീണ്ട നാളത്തെ ബന്ധത്തിനിടെ അടുത്തിടെ യുവതിയുടെ വിവാഹ ആവശ്യം വിദ്യാര്‍ഥി തള്ളിയതോടെ പോലീസില്‍ പരാതിയുമായി സമീപിക്കുകയായിരുന്നു.

ഐപിസി 376 പ്രകാരം ബലാത്സംഗത്തിനാണ് വിദ്യാര്‍ഥിക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് സൗത്ത് ദില്ലിയിലെ വസന്ത് കുഞ്ച് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന് പറഞ്ഞു. പരാതിക്ക് പിന്നാലെ വിദ്യാര്‍ഥിയെ പോലീസ് ചോദ്യം ചെയ്തതായാണ് റിപ്പോര്‍ട്ട്. വിദ്യാര്‍ഥിയെ ഉടന്‍ അറസ്റ്റ് ചെയ്തേക്കുമെന്നും പോലീസ് സൂചിപ്പിച്ചു.
കഴിഞ്ഞമാസം സമാനമായ മറ്റൊരു സംഭവവും ജെഎന്‍യു കാമ്പസില്‍ നടന്നിരുന്നു. പിഎച്ച്ഡി ഗവേഷക വിദ്യാര്‍ഥി ബലാത്സംഗം ചെയ്തെന്നായിരുന്നു പരാതി. സിനിമയുടെ ഡിവിഡി തരാമെന്ന് പ്രലോഭിച്ചശേഷം പെണ്‍കുട്ടിയെ ഹോസ്റ്റല്‍ മുറിയില്‍ എത്തിച്ച് ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications