കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് ദേശീയതയല്ല, ഗുണ്ടായിസം... ജെഎന്‍യുവില്‍ എബിവിപി നേതാക്കളുടെ കൂട്ടരാജി

Google Oneindia Malayalam News

ദില്ലി: കനയ്യ കുമാറിനെ രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളുടെ പേരില്‍ ദില്ലി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ എബിവിപി നേതാക്കളുടെ കൂട്ട രാജി. ഇപ്പോള്‍ കാണിച്ചുകൂട്ടുന്നത് ദേശീയതയല്ല, ഗുണ്ടായിസമാണെന്ന് ആരോപിച്ചാണ് നേതാക്കള്‍ രാജിവച്ചിട്ടുള്ളത്.

എബിവിപി ജെഎന്‍യു ജൂണിറ്റ് ജോയിന്റെ സെക്രട്ടറി പ്രദീപ്, എസ്എസ്എസ് എബിവിപി യൂണിറ്റ് പ്രസിഡന്റ് രാഹുല്‍ യാദവ്, സെക്രട്ടറി അന്‍കിത് ഹാന്‍സ് എന്നിവരാണ് സംഘടനയില്‍ നിന്ന് രാജിവച്ചിരിയ്ക്കുന്നത്.

ABVP JNU

ജെഎന്‍യു വിദ്യാര്‍ത്ഥി പ്രക്ഷോഭം അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ചുകൊണ്ടാണ് ഇവരുടെ രാജി. ജെഎന്‍യുവിനെ ദേശദ്രോഹികളുടെ കേന്ദ്രമായി ചിത്രീകരിയ്ക്കുന്നതിനെതിരേയും ഇവര്‍ പ്രതികരിയ്ക്കുന്നുണ്ട്. ഇത് മാത്രമല്ല കാരണം. രോഹിത് വെമുല വിഷയത്തില്‍ ബിജെപി സ്വീകരിച്ച നിലപാടുകളും ഇവരെ എബിവിപിയില്‍ നിന്ന് അകറ്റുന്നുണ്ട്.

ജെഎന്‍യു വിഷയം കൈകാര്യം ചെയ്ത രീതി ഒരിയ്ക്കലും നീതീകരിയ്ക്കാനാവില്ലെന്നാണ് ഇവര്‍ പറയുന്നത്. വിദ്യാര്‍ത്ഥികളും അധ്യാപകരും മാധ്യമപ്രവര്‍ത്തകരും അതി ക്രൂരമായാണ് ആക്രമിയ്ക്കപ്പെടുന്നത്. അന്വേഷണം നടത്തുന്നതും ഇടതുപക്ഷത്തെ മൊത്തത്തില്‍ ദേശദ്രോഹികളായി ചിത്രീകരിയ്ക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നാണ് ഇവര്‍ പറയുന്നത്.

വിദ്യാര്‍ത്ഥികളെ തല്ലിച്ചതയ്ക്കുന്ന സര്‍ക്കാരിന്റെ ആളുകളായി നില്‍ക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നാണ് രാജിവച്ച് എബിവിപി നേതാക്കള്‍ പറയുന്നത്. രാജ്യത്തിന്റെ പേര് പറഞ്ഞ് എന്തും കാണിയ്ക്കാമെന്ന് കരുതേണ്ടെന്നും ഇവര്‍ രാജിക്കത്തില്‍ പറയുന്നു.

എന്നാല്‍ രാജ്യദ്രോഹ മുദ്രാവാക്യങ്ങള്‍ വിളിയ്ക്കപ്പെട്ടു എന്ന കാര്യത്തില്‍ ഇവര്‍ക്ക് എതിരഭിപ്രായമില്ല. അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും ഇവര്‍ പറയുന്നു.

English summary
Three office bearers of Delhi’s Jawaharlal Nehru University (JNU) unit of Akhil Bharatiya Vidyarthi Parishad (ABVP) resigned on Wednesday in solidarity with the ongoing students’ protests against Centre’s handling of the row at the university.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X