കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനയ്യയോടൊപ്പം ഇന്ത്യന്‍ മാധ്യമങ്ങളുണ്ട്;ദേശവിരുദ്ധ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ വ്യാജം,തെളിവുകള്‍

  • By Siniya
Google Oneindia Malayalam News

ദില്ലി: ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ ചെയര്‍മാന്‍ കനയ്യകുമാര്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിക്കുന്നതായി പുറത്തുവിട്ട വീഡിയോ വ്യാജം. തെളിവുകള്‍ നിരത്തി ഇന്ത്യന്‍ മാധ്യമങ്ങളാണ് രംഗത്തു വന്നത്. ഫെബ്രുവരി ഒന്‍പതിന് അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങില്‍ ദേശവിരുദ്ധ മുദ്രാവക്യം വിളിക്കുന്ന പേരില്‍ എബിവിപിയാണ് സോഷ്യല്‍ മീഡിയ വഴി ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. എന്നാല്‍ ഈ വീഡിയോ വ്യാജമാണെന്ന് ഇന്ത്യാ ടു ഡേ പുറത്തു വിട്ടു. യഥാര്‍ഥ വീഡിയോകളുടെ സഹായത്തോടെയാണ് ഇന്ത്യാ ടു ഡേ മേധാവി രാഹുല്‍ കന്വാല്‍ ലൈവായി തെളിയിച്ചത്.

രാജ്യദ്രോഹ കുറ്റത്തിന് കനയ്യയെ അറ്‌സ്റ്റു ചെയ്ത് തീഹാര്‍ ജയിലിലേക്ക് മാറ്റി .കനയ്യയെ കോടതിയില്‍ കൊണ്ടു വന്ന രണ്ടു ദിവസവും പാട്യാല ഹൗസ് കോടതി വളപ്പില്‍ അഭിഭാഷകര്‍ ചേരിതിരിഞ്ഞ്് സംഘര്‍ഷം ഉണ്ടാക്കിയിരുന്നു. ഇതില്‍ മാധ്യമ പ്രവര്‍ത്തകരും കനയ്യയും ക്രൂര മര്‍ദ്ദനത്തിന് ഇരയായി.

വീഡിയോ വ്യാജം

വീഡിയോ വ്യാജം

ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ കനയ്യ കുമാര്‍ അഫ്‌സല്‍ ഗുരു അനുസ്മരണത്തില്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിക്കുന്നു എന്നു പറഞ്ഞ് എബിവിപി പ്രചരിപ്പിച്ച വീഡിയോ വ്യാജമാണെന്ന് കണ്ടെത്തല്‍. ഇന്ത്യന്‍ മാധ്യമമായ ഇന്ത്യ ടുഡേയാണ് സുപ്രധാന തെളിവുകളുമായി മുന്നോട്ടു വന്നത്.

തെളിയിച്ചതിങ്ങനെ

തെളിയിച്ചതിങ്ങനെ

എഡിറ്റിംഗ് സ്റ്റുഡിയോയില്‍ യഥാര്‍ത്ഥ ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഇന്ത്യാ ടുഡേ മേധാവി രാ്ഹുല്‍ കന്വാല്‍ ലൈവായി തെളിയിച്ചത്. ഇതിന്റെയൊപ്പം തന്നെ വ്യാജ വീഡിയോ നിര്‍മ്മിച്ചതിനെ കുറിച്ചും മേധാവി കാണിച്ചു തരുന്നുണ്ട്.

ആരോപണം എബിവിപിയുടേത്

ആരോപണം എബിവിപിയുടേത്

അഫ്‌സല്‍ ഗുരു അനുസ്മരണ ദിനത്തില്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നെന്ന ആരോപണവുമായി എത്തിയത് എബിവിപിക്കാരാണ്. എന്നാല്‍ ഇത് വ്യാജമാണെന്ന് അന്നു തന്നെ ആരോപണം ഉയര്‍ന്നിരുന്നു.

യഥാര്‍ത്ഥ വീഡിയോ

യഥാര്‍ത്ഥ വീഡിയോ

വ്യാജ വീഡിയോ ആണെന്ന് പറഞ്ഞ് പ്രചരിപ്പിച്ച വീഡിയോയുടെ യഥാര്‍ത്ഥ വീഡിയോ പുറത്തു വിട്ടു. ഇതിന്റെ കൃത്യമായ ശബ്ദത്തോടെയാണ് ബുധനാഴ്ച ഇന്ത്യാ ടുഡേ പുറത്തു വിട്ടത്.

കനയ്യുടെ മുദ്രാവാക്യം ഇതാണ്

കനയ്യുടെ മുദ്രാവാക്യം ഇതാണ്

ഇന്ത്യന്‍ ജാതിവ്യവസ്ഥകളില്‍ നിന്നും മനുസ്മൃതിയില്‍ നിന്നും സ്വാതന്ത്ര്യം പ്രാപിക്കണമെന്നുമാണ് മുദ്രാവാക്യം. എന്നാല്‍ ഇതില്‍ നിന്നും വ്യത്യ്‌സതമായാണ് വ്യാജ വിഡിയോ നിര്‍മ്മിച്ചിരിക്കുന്നത്.

മാധ്യമപ്രവര്‍ത്തനം ശരിയായ രീതിയില്‍

മാധ്യമപ്രവര്‍ത്തനം ശരിയായ രീതിയില്‍

കനയ്യയുടെ വ്യാജ വീഡിയോ മാറ്റി യഥാര്‍ത്ഥ വീഡിയോ കാണിക്കുന്നത് തങ്ങളുടെ റേറ്റിംഗിന് വേണ്ടിയല്ല. പകരം ശരിയായ മാധ്യമപ്രവര്‍ത്തനത്തെ ഉയര്‍ത്തി കാട്ടാനാണെന്ന് ഇന്ത്യാ ടുഡേ മേധാവി പറഞ്ഞു.

വീഡിയോ

വ്യാജ വീഡിയോ ആണെന്ന് തെളിയിച്ചുകൊണ്ടുള്ള ഇന്ത്യാ ടുഡേ പുറത്തു വിട്ട യഥാര്‍ത്ഥ വീഡിയോ ഇതാണ്.

English summary
JNU ROW, fake video fuel the anti national fire
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X