കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനയ്യ കുമാര്‍ ദേശവിരുദ്ധമുദ്രാവാക്യം വിളിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രാലയം... അപ്പോള്‍ പിന്നെ?

Google Oneindia Malayalam News

ദില്ലി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ നടന്ന അഫ്‌സല്‍ ഗുരു അനുസ്മരണത്തില്‍ വിദ്യാര്‍ത്ഥിയൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്നായിരുന്നല്ലോ പരാതി. എന്നാല്‍ അത് ശരിയല്ലെന്ന് ഇപ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ തന്നെ സൂചിപ്പിയ്ക്കുന്നു. അങ്ങനെയെങ്കില്‍ ഇത്രനാളും ദില്ലി പോലീസും ബിജെപി-സംഘപരിവാര്‍ നേതാക്കളും പറഞ്ഞിരുന്നതൊക്കെ എന്താണ്?

കനയ്യ കുമാറിനെതിരെ ദേശവിരുദ്ധ കുറ്റം ചുമത്തിയത് ദില്ലി പോലീസിന്റെ അമിതാവേശമാണെന്നാണ് ഇപ്പോള്‍ ആഭ്യന്തര മന്ത്രാലയം തന്നെ കുറ്റപ്പെടുത്തുന്നത്. പോലീസിന് വീഴ്ച പറ്റിയെന്നും ആഭ്യന്ത്ര മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിയ്ക്കുന്നു.

JNU

ജെഎന്‍യുവിലെ എഐഎസ്എഫ് നേതാവാണ് കനയ്യ കുമാര്‍. അഫ്‌സല്‍ ഗുരു അനുസ്മരണം നടത്തിയത് മാവോയിസ്റ്റ് അനുകൂല സംഘടനയായ ഡിഎസ് യു ആണ്. എന്നാല്‍ കനയ്യ കുമാര്‍ ദേശവിരുദ് മുദ്രാവാക്യം വിളിച്ചിട്ടില്ലെന്നാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

കനയ്യ കുമാറിനെതിരെ ഗുരുതരമായ കുറ്റങ്ങളാണ് ദില്ലി പോലീസ് ചുമത്തിയിരുന്നത്. കനയ്യ കുമാറിനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കാന്‍ തെളിവുകളുണ്ടെന്നായിരുന്നു പോലീസിന്റെ വാദം. എന്നാല്‍ ആ വാദങ്ങളെല്ലാം തന്നെ ഇപ്പോള്‍ പൊളിയുകയാണ്.

കനയ്യ കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ ജെഎന്‍യു വില്‍ വിദ്യാര്‍ത്ഥി സമരം തുടരുകയാണ്.

English summary
JNU row: Kanhaiya might not have raised Anti National Slogan, Home Ministry sources reveal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X