കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഎന്‍യു: ഉമര്‍ ഖാലിദിന് നക്‌സല്‍ ബന്ധമുണ്ട്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍!

  • By Kishor
Google Oneindia Malayalam News

ദില്ലി: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥി നേതാവായ ഉമര്‍ ഖാലിദിന് നക്‌സല്‍ ബന്ധമുള്ളതായി റിപ്പോര്‍ട്ട്. ജെ എന്‍ യുവില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചു എന്ന് കരുതപ്പെടുന്ന വിദ്യാര്‍ഥികളില്‍ ഒരാളാണ് ഇവിടെ പി എച്ച് ഡി സ്‌കോളറായ ഉമര്‍ ഖാലിദാണ്. ഉമര്‍ ഖാലിദിന് നക്‌സല്‍ ബന്ധമുള്ളതായി മഹാരാഷ്ട്ര പോലീസിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചു എന്നാണ് റിപ്പോര്‍ട്ട്.

സംസ്ഥാന പോലീസിന് ഇത് സംബന്ധിച്ച തെളിവുകള്‍ കിട്ടിയതായി ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഉമര്‍ ഖാലിദ് നാഗ്പൂരില്‍ എത്തി ജെ എന്‍ യുവിലെ മറ്റൊരു വിദ്യാര്‍ഥിയായ ഹേം മിശ്രയെ കണ്ടതായി പോലീസ് വൃത്തങ്ങള്‍ പറയുന്നു. നക്‌സലെറ്റുകളുമായി ബന്ധം ആരോപിച്ച് 2013 ആഗസ്തില്‍ പോലീസ് അറസ്റ്റ് ചെയ്ത ആളാണ് ഈ ഹേം മിശ്ര.

ഹേം മിശ്രയുടെ പങ്ക്

ഹേം മിശ്രയുടെ പങ്ക്

ജെ എന്‍ യു പ്രൊഫസറായ സായി ബാബയ്ക്കും മാവോയിസ്റ്റ് നേതാക്കള്‍ക്കും ഇടയില്‍ ഒരു പാലമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ഹേം മിശ്ര എന്നാണ് പോലീസ് പറയുന്നത്. 2014 ആഗസ്ത് 4 ന് ബോംബെ ഹൈക്കോടതി ഹേം മിശ്രയെ ജാമ്യത്തില്‍ വിട്ടു.

ഉമര്‍ ഖാലിദ് എത്തുന്നു

ഉമര്‍ ഖാലിദ് എത്തുന്നു

സെന്‍ട്രല്‍ ജയിലില്‍ നിന്നും ഹേം മിശ്ര പുറത്തിറങ്ങിയതിന് പിന്നാലെ ഇയാളെ കാണാന്‍ ഉമര്‍ ഖാലിദ് നാഗ്പൂരില്‍ എത്തി എന്നാണ് പോലീസ് പറയുന്നത്. ഉമര്‍ ഖാലിദ് ഹേം മിശ്രയെ കാണാന്‍ നാഗ്പൂരില്‍ ഉണ്ടായിരുന്നതായി നാഗ്പൂര്‍ ഐ ജി രവീന്ദ്ര ഖാദം പറയുന്നു.

കാംപസില്‍ തിരിച്ചെത്തി

കാംപസില്‍ തിരിച്ചെത്തി

ജെ എന്‍ യു വിവാദവുമായി ബന്ധപ്പെട്ട് ഉമര്‍ ഖാലിദിനെതിരെ ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഒളിവില്‍ പോയ ഉമര്‍ ഖാലിദും സംഘവും ഞായറാഴ്ചയാണ് കാംപസില്‍ തിരിച്ചെത്തിയത്.

ജെഎന്‍യുവില്‍ ഖാലിദിന്റെ പങ്ക്

ജെഎന്‍യുവില്‍ ഖാലിദിന്റെ പങ്ക്

അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയതില്‍ പ്രതിഷേധിച്ച് ജെ എന്‍ യു കാംപസില്‍ പരിപാടിക്ക് അനുമതി തേടിയത് ഉമര്‍ ഖാലിദാണത്രെ. അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് മെമ്പറായ ഡോ. എസ് ക്യു ആര്‍ ഇല്യാസിയുടെ മകനാണ് ഉമര്‍ ഖാലിദ്.

English summary
Here is yet another shocking revelation about JNU scholar Umar Khalid who is under the eye of the storm for raising anti-India slogan in university campus. Reportedly MaharashtraPolice has established his link with Left-wing extremists .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X