Get Updates
Get notified of breaking news, exclusive insights, and must-see stories!

വികലമായ അജണ്ടകള്‍ വിദ്യാര്‍ത്ഥികള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നുവെന്ന് രാഹുല്‍ഗാന്ധി

ദില്ലി: ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ച ജെഎന്‍യു വിദ്യാര്‍ത്ഥികളെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പിന്തുണച്ചെന്നാരോപിച്ച് വിമര്‍ശനങ്ങള്‍ ഉയര്‍ന്നുക്കൊണ്ടിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയെ തൂക്കിക്കൊല്ലുകയോ, വെടിവെച്ച് കൊല്ലുകയോ വേണമെന്ന് ബിജെപി എംഎല്‍എയും പറയുകയുണ്ടായി. ഇതിനു പിന്നാലെയാണ് ആര്‍എസ്എസിനെതിരെ രാഹുല്‍ പ്രതികരിച്ചത്.

എന്നാല്‍, രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വികലമായ പ്രത്യയശാസ്ത്രം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ് ആര്‍എസ്എസ് ചെയ്യുന്നതെന്ന് രാഹുല്‍ പറയുന്നു. ജെഎന്‍യു പ്രശ്‌നം ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ ആശയങ്ങളാണ് രാജ്യത്തിന്റെ വളര്‍ച്ച നിര്‍ണയിക്കുന്നത്.

rahul-gandhi

വികലമായ അജണ്ടകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നത് രാജ്യത്തിന് ദോഷം ചെയ്യുമെന്നും രാഹുല്‍ പറയുന്നു. ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരെ താനും ഒരിക്കലും അനുകൂലിക്കില്ല. എന്നാല്‍, ദേശീയതയുടെ പേരില്‍ വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്യുന്നത് ശരിയല്ലെന്നും രാഹുല്‍ പറഞ്ഞു.

ദേശീയത എന്നും തന്റെ രക്തത്തിലുണ്ടെന്ന് രാഹുല്‍ പറയുന്നു. രാജ്യത്തിനുവേണ്ടി തന്റെ കുടുംബം ത്യാഗങ്ങള്‍ ചെയ്തിട്ടുണ്ട്. അടുത്തിടെ ഉണ്ടാകുന്ന പല സംഭവങ്ങളും ലോക ജനതയ്ക്കുമുന്നില്‍ ഇന്ത്യയുടെ പ്രതിച്ഛായ ഇല്ലാതാക്കാന്‍ കാരണമാക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+