കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലും യെച്ചൂരിയും ഉള്‍പ്പെടെ നേതാക്കള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ്

  • By Anwar Sadath
Google Oneindia Malayalam News

ഹൈദരാബാദ്: ജെഎന്‍യു വിഷയത്തില്‍ പ്രതിഷേധവുമായി രംഗത്തുള്ള പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തു. രംഗറെഡ്ഡി ജില്ലാ കോടതിയുടെ നിര്‍ദ്ദേശപ്രകാരം തലങ്കാന സൈബരാബാദിലെ സരൂര്‍ നഗര്‍ പൊലീസാണ് നേതാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, സി.പി.ഐ നേതാവ് ഡി രാജ, ജെ.ഡി.യു നേതാവ് കെ.സി ത്യാഗി, കോണ്‍ഗ്രസ് നേതാവ് ആനന്ത് ശര്‍മ, അജയ് മാക്കന്‍, ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂനിയന്‍ നേതാവ് കനയ്യ കുമാര്‍, ഉമര്‍ ഖാലിദ് എന്നിവര്‍ക്കെതിരെയാണ് കേസ്.

rahul-gandhi

ജെഎന്‍യു സംഭവവുമായി ബന്ധപ്പെട്ട് നേതാക്കള്‍ രാജ്യദ്രോഹപരമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നു കാട്ടി അഭിഭാഷകനായ ജനാര്‍ദ്ദന്‍ റെഡ്ഡിയാണ് കോടതിയെ സമീപിച്ചത്. ഇതേ തുടര്‍ന്ന് ഐപിസി 124 എ രാജ്യദ്രോഹം, സിആര്‍പിസി 156 (3) വകുപ്പുകള്‍ പ്രകാരമാണ് മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ദില്ലിയിലെ ജെഎന്‍യു വില്‍ നടന്നഅനിഷ്ട സംഭവങ്ങളില്‍ വിദ്യാര്‍ഥികളുടെ പക്ഷം ചേര്‍ന്ന് പ്രതിഷേധം നടത്തിയവരാണ് നേതാക്കളെല്ലാം. രാജ്യദ്രോഹക്കുറ്റം ചെയ്തില്ലെന്ന് ബോധ്യമായിട്ടും ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂനിയന്‍ നേതാവ് കനയ്യ കുമാറിനെതിരെയും മറ്റു വിദ്യാര്‍ഥികള്‍ക്കെതിരെയും രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെതിരെ കനത്ത പ്രതിഷേധമാണ് ദില്ലിയില്‍ നടന്നുവരുന്നത്.

English summary
JNU Row: sedition charges filed against Rahul Gandhi Yechury
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X