ജെഎന്‍യുവില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചത് കനയ്യ കുമാറല്ലെന്ന് പോലീസ്! പിന്നെയാരാണ്?
ദില്ലി: ജെഎന്‍യു പ്രക്ഷോഭ പരിപാടിക്കിടെ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചത് വിദ്യാര്‍ത്ഥികളല്ലെന്നും പുറത്തു നിന്നുള്ളവരാണെന്നുമുള്ള വാദം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ തെളിവുകളുമായി ദില്ലി പോലീസെത്തിയത്. ഇന്ത്യ വിരുദ്ധ മുദ്രാവാക്യം വിളിച്ചതും പരിപാടി സംഘടിപ്പിച്ചതും ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറല്ലെന്നാണ് പറയുന്നത്.
സംഭവത്തിനുപിന്നില്‍ ഉമര്‍ ഖാലിദും അനിര്‍ബന്‍ ഭട്ടാചാര്യയുമാണെന്നാണ് ദില്ലി പോലീസ് കോടതിയില്‍ അറിയിച്ചത്. രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട വിദ്യാര്‍ത്ഥികളുടെ ലക്ഷ്യം കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ വികാരം ഉയര്‍ത്തിവിടുകയായിരുന്നുവെന്നും പോലീസ് പറയുന്നു.

ജയില്‍ ശിക്ഷ അനുഭവിച്ച കനയ്യ കുമാര്‍ പരിപാടിയുടെ സംഘാടകന്‍ അല്ലായിരുന്നുവെന്നും പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. അഡീഷണല്‍ ജഡ്ജി റിതേഷ് സിംഗിനു മുമ്പാകെയാണ് ദില്ലി പോലീസ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.
അച്ചടക്ക വിരുദ്ധമായും സര്‍വ്വകലാശാലയുടെ മാനദണ്ഡങ്ങള്‍ക്കും വ്യവസ്ഥിതികള്‍ക്കും എതിരായി വിദ്യാര്‍ത്ഥികള്‍ പ്രവര്‍ത്തിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.












Click it and Unblock the Notifications