കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കീഴടങ്ങുന്നതിന് സംരക്ഷണം വേണം; ജെഎന്‍യു വിദ്യാര്‍ഥികള്‍ ഹൈക്കോടതിയില്‍

Google Oneindia Malayalam News

ദില്ലി: ദില്ലി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച ഉമര്‍ ഖാലിദ് അടക്കമുള്ള ജെഎന്‍യുവിലെ അഞ്ച് വിദ്യാര്‍ഥികള്‍ ചൊവ്വാഴ്ച ദില്ലി ഹൈക്കോടതിയെ സമീപിച്ചു. കീഴടങ്ങാന്‍ സംരക്ഷണം അവശ്യപെട്ടാണ് ഇവര്‍ കോടതിയെ സമീപിച്ചത്. കീഴടങ്ങില്ലെന്നും അറസ്റ്റ് വരിക്കാന്‍ തയ്യാറാമെന്നുമാണ് കഴിഞ്ഞ ദിവസം വിദ്യാര്‍ഥികള്‍ പറഞ്ഞത്.

പോലീസ് അനേവേഷണവുമായി വിദ്യാര്‍ഥികള്‍ സഹകരിക്കണം. അവര്‍ നിരപരാധികളാണെങ്കില്‍ അതിനുള്ള തെളിവ് ഹാജരാക്കട്ടെയെന്നും ദില്ലി പോലീസ് കമ്മീഷര്‍ ബസ്സി പറഞ്ഞു.

JNU Row

ജെഎന്‍യു ക്യാംപസില്‍ സംഘടിപ്പിച്ച അഫ്‌സല്‍ഗുരു അനുസ്മരണ പരിപാടിയില്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്ന ആരോപണത്ത തുടര്‍ന്നാണ് ഉമര്‍ ഖാലിദ്, അനിര്‍ബന്‍, അശുതോഷ്, രാമനാഗ, അനന്ത് പ്രകാശ് തുടങ്ങിയ വിദ്യാര്‍ഥികള്‍ക്കെതിരെയായിരുന്നു ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

എന്നാല്‍ ഞായറാഴ്ച രാത്രി വിദ്യാര്‍ഥികള്‍ ക്യാംപസില്‍ എത്തുകയായിരുന്നു. ജനകൂട്ടത്തെ ഭയന്നാണ് ഒളിവില്‍ പോയത് എന്നായിരുന്നു വിദ്യാര്‍ഥികളുടെ പ്രതികരണം. അതേസമയം ദേശ വിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്ന ആരോപണത്തില്‍ അറസ്റ്റിലായ കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും. ജസ്റ്റിസ് പ്രതിഭ റാണിയുടെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുക.

English summary
JNU student Umar Khalid and the four other students, against whom a lookout notice had been issued by the Delhi Police, moved the Delhi high court on Tuesday seeking ample security before they surrender so that no untoward incident happens.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X