കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഎന്‍യു ഐക്യദാര്‍ഢ്യത്തില്‍ സ്വതന്ത്ര കശ്മീര്‍ പോസ്റ്റര്‍, വിശദീകരണവുമായി ശിവസേന, മറുപടി ഇങ്ങനെ

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ജെഎന്‍യുവിലെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അനുകൂലമായി നടന്ന പ്രതിഷേധ പ്രകടനത്തില്‍ വിവാദം. പ്രതിഷേധത്തില്‍ സ്വതന്ത്ര കശ്മീര്‍ എന്ന പോസ്റ്ററുകള്‍ വന്നതാണ് വിവാദത്തിന് കാരണം. ഇത് ഇന്ത്യാ വിരുദ്ധ പോസ്റ്ററുകളാണെന്നാണ് ബിജെപി ഉന്നയിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ഈ വിഷയത്തില്‍ ശിവസേനയെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ്. എന്നാല്‍ കശ്മീരിന് ഇന്റര്‍നെറ്റ് നിരോധനത്തില്‍ നിന്നും മറ്റ് നിരോധനങ്ങളില്‍ നിന്ന് സ്വാതന്ത്ര്യം വേണമെന്നാണ് ഇവര്‍ ഉദ്ദേശിച്ചതെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു.

1

കശ്മീര്‍ ആര്‍ട്ടിക്കിള്‍ 370 നടപ്പാക്കിയ ശേഷം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണങ്ങളെയാണ് ഇതിലൂടെ ഉദ്ദേശിച്ചതെന്നും റാവത്ത് വ്യക്തമാക്കി. അതേസമയം ഇന്ത്യയില്‍ നിന്ന് സ്വാതന്ത്ര്യം വേണമെന്നാണ് പോസ്റ്ററിലൂടെ ആവശ്യപ്പെട്ടതെങ്കില്‍, അത് ഒരിക്കലും അംഗീകരിക്കില്ലെന്നും റാവത്ത് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ജെഎന്‍യുവിലെ ആക്രമണത്തില്‍ റാവത്ത് ശക്തമായി പ്രതികരിച്ചിരുന്നു. നിങ്ങള്‍ ഒരു ആശയത്തിന് വേണ്ടിയാണ് പോരാടുന്നതെങ്കില്‍, എന്തിനാണ് മുഖം മറയ്ക്കുന്നത്. കൃത്യമായി അത് വെളിപ്പെടുത്തൂ എന്നും റാവത്ത് പറഞ്ഞു.

അതേസമയം പോസ്റ്ററിനെതിരെ ഫട്‌നാവിസ് രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. എന്തിനാണ് ഈ പ്രതിഷേധം നടന്നത്. എന്തിനാണ് സ്വതന്ത്ര കശ്മീര്‍ മുദ്രാവാക്യം ഉയര്‍ന്നത്. ഇത്തരം വിഘടനവാദ ഘടകങ്ങള്‍ മുംബൈയില്‍ നമ്മള്‍ എങ്ങനെയാണ് അംഗീകരിക്കുക. മുഖ്യമന്ത്രിയുടെ ഓഫീസിന് രണ്ട് കിലോമീറ്റര്‍ അപ്പുറത്താണ് ആസാദി ഗ്യാംഗിന്റെ സ്വതന്ത്ര കശ്മീര്‍ മുദ്രാവാക്യ ഉയര്‍ന്നത്. ഉദ്ധവ് എങ്ങനെയാണ് ഇത്തരം മുദ്രാവാക്യങ്ങളെ അംഗീകരിക്കുന്നത്. നിങ്ങളുടെ മൂക്കിന് താഴെയാണ് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴങ്ങിയതെന്നും ഫട്‌നാവിസ് പറഞ്ഞു.

ഫട്‌നാവിസ് എന്‍സിപി നേതാവ് ജയന്ത് പാട്ടീലും മറുപടി നല്‍കിയിട്ടുണ്ട്. ദേവേന്ദ്രജി സ്വതന്ത്ര കശ്മീര്‍ എന്നാല്‍ ഒരു വിവേചനവും ഇല്ലാത്ത കശ്മീര്‍ എ്‌നാണ്. മൊബൈല്‍ ഫോണ്‍ നെറ്റ്‌വര്‍ക്ക് നിരോധനം മുതല്‍ ഇക്കാര്യങ്ങളുണ്ട്. നിങ്ങളെ പോലെ ഉത്തരവാദിത്തപ്പെട്ട നേതാവ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു എന്ന കാര്യം വിശ്വസിക്കാനാവുന്നില്ല. വെറുപ്പാണ് നിങ്ങള്‍ ജനങ്ങളിലേക്ക് കുത്തിവെക്കുന്നത്. അധികാരം നഷ്ടപ്പെട്ടതിന്റെ പ്രശ്‌നമാണോ അതോ ആത്മ നിയന്ത്രണം നഷ്ടമായതാണോ എന്നും ജയന്ത് പാട്ടീല്‍ ചോദിച്ചു.

എന്‍സിപി ആധിപത്യത്തില്‍ കോണ്‍ഗ്രസിന് അതൃപ്തി, മഹാസഖ്യത്തില്‍ പ്രശ്‌നങ്ങള്‍, ഉദ്ധവ് പരിഹരിക്കുമോ?എന്‍സിപി ആധിപത്യത്തില്‍ കോണ്‍ഗ്രസിന് അതൃപ്തി, മഹാസഖ്യത്തില്‍ പ്രശ്‌നങ്ങള്‍, ഉദ്ധവ് പരിഹരിക്കുമോ?

English summary
jnu sanjay raut explains on free kashmir poster
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X