ഭാര്യാസഹോദരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി

ഉത്തര്‍പ്രദേശുകാരിയായ പെണ്‍കുട്ടിയെ മികച്ച വിദ്യാഭ്യാസം നല്‍കുന്നതിന് വേണ്ടിയാണ് ദില്ലിയില്‍ സഹോദരിയോടും ഭര്‍ത്താവിനോടും ഒപ്പം മാതാപിതാക്കള്‍ അയച്ചത്. ദില്ലിയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലാണ് പെണ്‍കുട്ടി പഠിയ്ക്കുന്നത്.
കഴിഞ്ഞ ദിവസം പെണ്‍കുട്ടിയ്ക്ക വയറുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ പെണ്‍കുട്ടി രണ്ട് മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഡോക്ടര്‍മാര്‍ പെണ്‍കുട്ടിയോട് വിവരങ്ങള്‍ അന്വേഷിയ്ക്കുകയും പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു.
പെണ്‍കുട്ടിയുടെ സഹോദരി കഴിഞ്ഞ കുറേ നാളുകളായി ഉത്തര്‍പ്രദേശിലെ സ്വന്തം വീട്ടില്‍ മാതാപിതാക്കളോടൊപ്പമാണ് താമസം. ചേച്ചിയുടെ ഭര്‍ത്താവ് തന്നെ പീഡിപ്പിച്ചിരുന്നെന്നും വീട്ടുകാരോട് ഇക്കാര്യം പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പെണ്‍കുട്ടി പറഞ്ഞു. യുവാവിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി. പെണ്‍കുട്ടിയുടെ ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications