ആഫ്രിക്കന്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ജെഎന്‍യു വിദ്യാര്‍ത്ഥി അറസ്റ്റില്‍
ദില്ലി: ആഫ്രിക്കന്‍ സ്വദേശിയായ സഹപാഠിയെ പീഡിപ്പിച്ച കേസില്‍ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി (ജെഎന്‍യു) വിദ്യാര്‍ത്ഥിയെ അറസ്റ്റുചെയ്തു. ഗുവാഹട്ടി സ്വദേശിയായ ഉദിപ് (23) ആണ് അറസ്റ്റിലായത്. സെന്റര്‍ ഫോര്‍ ഹിസ്‌റ്റോറിക്കല്‍ സ്റ്റഡീസിലെ വിദ്യാര്‍ത്ഥിനിയാണ് മാനഭംഗത്തിനിരയായ പെണ്‍കുട്ടി. കഴിഞ്ഞ ഡിസംബറിലാണ് സംഭവം നടന്നത്. കോളേജ് ഹോസ്റ്റലില്‍ നടന്ന പാര്‍ട്ടിക്കിടയില്‍ മദ്യം നല്‍കി സഹപാഠി തന്നെ പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതിയില്‍ പറയുന്നത്. പ്രതിയെ പട്യാല കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

പാര്‍ട്ടിക്കിടയില്‍ മദ്യം നല്‍കി ഹോസ്റ്റല്‍ മുറിയില്‍ പീഡിപ്പിച്ച് ഉദിപ് കടന്നു കളയുകയായിരുന്നു.അടുത്ത ദിവസം രാവിലെയാണ് താന്‍ മാനഭംഗപ്പെട്ടതായി അറിയുന്നതെന്നാണ് യുവതി പറയുന്നത്. കോളേജ് അധികൃതരെ വിവരമറിയിച്ചതിനെ തുടര്‍ന്ന കേസ് ലൈംഗിക അതിക്രമത്തിനെ പ്രവര്‍ത്തിക്കുന്ന ജെന്‍ഡര്‍ സെന്‍സിറ്റിസേഷനു കമ്മിറ്റിയ്ക്കു വിടുകയായിരുന്നു. യുവതി പീഡിപ്പിക്കപ്പെട്ടതായുളള കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്.












Click it and Unblock the Notifications