ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു, സംഭവത്തിന് പുറകില്‍...
ദില്ലി: ജെഎന്‍യുവിലെ പ്രശ്‌നങ്ങള്‍ വിരാമില്ലാതെ തുടരുകയാണ്. 26 കാരനായ പിഎച്ച്ഡി വിദ്യാര്‍ത്ഥി വ്യാഴ്യാഴ്ച രാവിലെ ആത്മഹത്യ ചെയ്തു.
സൗത്ത് ദില്ലിയിലെ ബെര്‍ സാരായ് എന്ന സ്ഥലത്താണ് സംഭവം. വാടകയ്ക്ക് എടുത്ത റൂമിലെ ഫാനില്‍ കെട്ടിതൂങ്ങിയാണ് ആത്മഹത്യ ചെയ്തത്.

യുപി സ്വദേശിയായ ദുഷ്യന്ത് ആണ് ആത്മഹത്യ ചെയ്തത്. വ്യക്തിപരമായ കാര്യങ്ങളും കുടുംബപ്രശ്‌നവും യുവതിമായുള്ള ബന്ധവുമാണ് മരണത്തിന് കാരണമെന്ന് ആത്മഹത്യക്കുറിപ്പില്‍ രേഖപ്പെടുത്തിയതായി പോലീസ് പറഞ്ഞു.
യുവാക്കള്‍ മാത്രം താമസിക്കുന്ന കെട്ടിടത്തിലാണ് ദുഷ്യന്ത് താമസിക്കുന്നത്. വ്യഴ്യാഴ്ച രാവിലെയാണ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ സുഹൃത്തുക്കള്‍ കാണുന്നത്. റൂമില്‍ നിന്നും ആത്മഹത്യക്കുറിപ്പും പോലീസ് കണ്ടെടുത്തു. വീട്ടുക്കാരെ വിളിച്ചു വരുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications