കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമര്‍ ഖാലിദിന് സസ്‌പെന്‍ഷന്‍; കനയ്യയ്ക്ക് 10,000 രൂപ പിഴ

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ജെഎന്‍യുവില്‍ പ്രതിഷേധം സംഘടിപ്പിച്ചതിന്റെ പേരില്‍ രാജ്യദ്രോഹ കുറ്റം ആരോപിച്ച ജയിലിടച്ചിരുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ വീണ്ടും നടപടി. ഉമര്‍ ഖാലിദിനെ ഒരു സെമസ്റ്റര്‍ പുറത്തിരുത്താനും കനയ്യ കുമാറിന് 10,000 രൂപ പിഴ ചുമത്താനുമാണ് ജെഎന്‍യു സംഭവം അന്വേഷിച്ച സര്‍വകലാശാല കമ്മീഷന്റെ ശുപാര്‍ശ.

ഉമര്‍ഖാലിദിന് വിലക്കിന് പുറമെ 20,000 രൂപ പിഴയും ചുമത്തി. മറ്റൊരു വിദ്യാര്‍ഥിയായ മുജീബ് ഖാട്ടുവിനെ രണ്ട് സെമസ്റ്ററിലും അശിതോഷിനെ ജെഎന്‍യു ഹോസ്റ്ററിലില്‍ നിന്നും ഒരു വര്‍ഷത്തേക്കും വിലക്കി. അഫ്‌സല്‍ ഗുരു അനുസ്മരണം സംഘടിപ്പിച്ചതിന്റെ പേരിലാണ് വിദ്യാര്‍ഥികള്‍ക്കെതിരെ അച്ചടക്ക നടപടിയെന്നാണ് റിപ്പോര്‍ട്ട്.

kanhaiya-kumar

ഫെബ്രുവരി ഒമ്പതിനാണ് ജെഎന്‍യുവില്‍ അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടി സംഘടിപ്പിക്കപ്പെട്ടത്. ഇവയില്‍ പങ്കെടുത്ത വിദ്യാര്‍ഥികളും എബിവിപി സംഘടനയില്‍ പെട്ടവരും പിന്നീട് കോളേജ് കാമ്പസില്‍ സംഘര്‍ഷമുണ്ടാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രാജ്യമൊന്നാകെ ശ്രദ്ധിക്കപ്പെട്ട ജെഎന്‍യു സമരം ഉര്‍ന്നുവരുന്നത്.

അതേസമയം, തങ്ങള്‍ക്കെതിരായ അച്ചടക്ക നടപടി അംഗീകരിക്കില്ലെന്ന് വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. നാഗ്പുരില്‍നിന്നുള്ള തീട്ടൂര പ്രകാരം പക്ഷപാതപരമായി പ്രവര്‍ത്തിച്ച സമിതിയുടെ അച്ചടക്ക നടപടി അംഗീകരിക്കാനാവില്ല. ഹൈദരാബാദില്‍ രോഹിത് വെമുലക്കും കൂട്ടുകാര്‍ക്കുമെതിരെ അവിടുത്തെ വി.സി. അപ്പ റാവു ചെയ്ത തരത്തിലുള്ള നടപടിയാണ് വൈസ് ചാന്‍സലര്‍ ജഗദേശ് കുമാര്‍ ഇപ്പോള്‍ ചെയ്യുന്നതെന്നും വിദ്യാര്‍ഥികള്‍ പ്രതികരിച്ചു.

English summary
JNU student Kanhaiya fined Rs 10000, Umar Khalid rusticated for one semester
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X