കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനയ്യ കുമാറിനെ വിമാനത്തിനുള്ളില്‍ വധിക്കാന്‍ ശ്രമം

Google Oneindia Malayalam News

മുംബൈ: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷന്‍ കനയ്യ കുമാറിനെ വിമാനത്തിനുള്ളില്‍ വധിക്കാന്‍ ശ്രമം. മുംബൈയില്‍ നിന്നും പൂനയിലേക്കുള്ള യാത്രാമധ്യേ ആണ് സംഭവം. കനയ്യയെ കണ്ടയുടന്‍ യാത്രക്കാരന്‍ കഴുത്ത് ഞെരിക്കുകയായിരുന്നു.

മുംബൈയില്‍ വച്ച് തനിക്ക് വധശ്രമം നേരിടേണ്ടി വന്നെന്ന് കനയ്യ കുമാര്‍ തന്നെയാണ് തന്റെ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. ഇതില്‍ പരാതി പെട്ടിട്ടും ജെറ്റ് എയര്‍വേയ്‌സ് അധികൃതര്‍ നടപടി സ്വീകരിക്കാന്‍ കൂട്ടാക്കിയില്ലെന്നും കനയ്യ പറഞ്ഞു.

Kanhaiya kumar

പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് കനയ്യ കുമാര്‍ മുംബൈയിലെത്തിയത്. പരിപാടിയില്‍ പ്രകോപനപരമായി പ്രസംഗിക്കരുതെന്ന് കനയ്യക്ക് പൂനെ പോലീസ് നോട്ടീസ് നല്‍കിയിരുന്നു.

കനയ്യ കുമാറിനെ വധിക്കാന്‍ ശ്രമിച്ചയാളെ വിമാന ജീവനക്കാരും മറ്റു യാത്രക്കാരും ചേര്‍ന്ന് പിടിച്ചു മാറ്റുകയായിരുന്നു. കനയ്യയെ ആക്രമിച്ചയാളെ സിഐഎസ്എഫ് കസ്റ്റഡിയില്‍ വച്ചിരിക്കുകയാണ്. ജെഎന്‍യുവില്‍ അഫ്‌സല്‍ഗുരു അനുസ്മരണത്തിനിടെ ദേശ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് കനയ്യയെ രാജ്യദ്രോഹ കുറ്റം ചുമത്തി ദില്ലി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കേസില്‍ ജാമ്യത്തിലിറങ്ങിയ കനയ്യ കുമാറിന് സംഘപരിവാര്‍ സംഘടനകളില്‍ നിന്നും വധഭീഷണിയുണ്ട്. അടുത്തിടെ കനയ്യ കുമാറിനെയും ഉമര്‍ ഖാലിദിനെയും കൊല്ലുമെന്ന ഭീഷണി കത്തും തോക്കും ദില്ലിയിലെ ബസില്‍ നിന്നും കണ്ടെടുത്തിരുന്നു.

English summary
JNU students' union president Kanhaiya Kumar today said that a man tried to strangle him on a Jet Airways flight. A man was detained by the police later at Mumbai airport, reported news agency Press Trust of India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X