കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഎന്‍യു വിദ്യാര്‍ഥിയുടെ തിരോധാനം; പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ജെഎന്‍യു വിദ്യാര്‍ഥി നജീബ് അഹമ്മദിനെ കാണാതായി 55 ദിവസം കഴിഞ്ഞിട്ടും ഒരു തെളിവുപോലും കണ്ടെത്താന്‍ കഴിയാത്ത ദില്ലി പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍നം. ഒരു മനുഷ്യന് എങ്ങിനെയാണ് പെട്ടെന്ന് ഒരു ദിവസം അപ്രത്യക്ഷമാകാന്‍ കഴിയുകയെന്ന് ദില്ലി ഹൈക്കോടതി പോലീസിനോട് ചോദിച്ചു.

വിദ്യാര്‍ഥിയെ കാണാതായി 50 ദിവസം കഴിഞ്ഞു. ഇനിയുടെ ഇതേക്കുറിച്ച് ഒരു സൂചനയും പോലീസിന് ലഭിച്ചിട്ടില്ലെന്നാണോ പറയുന്നത്. ഒരു മനുഷ്യന് പെട്ടെന്ന് എങ്ങിനെയാണ് അപ്രത്യക്ഷമാകാന്‍ കഴിയുക. ചില കാര്യങ്ങള്‍ കണ്ടെത്താനുണ്ട്. കാണാതായ യുവാവിനെ കണ്ടെത്താന്‍ കഴിയാത്തത് വേദനാജനകമാണെന്നും കോടതി വിലയിരുത്തി.

 jnu-najeeb-delhi3

ഒക്ടോബര്‍ 15നാണ് ജെഎന്‍യു ഹോസ്റ്റലില്‍വെച്ച് വിദ്യാര്‍ഥിയെ കാണാതാകുന്നത്. എബിവിപി പ്രവര്‍ത്തകര്‍ നജീബിനെ മര്‍ദ്ദിച്ചതിന്റെ തൊട്ടുപിന്നാലെ വിദ്യാര്‍ഥിയെ കാണാതായത് ദൂരൂഹമാണ്. വിദ്യാര്‍ഥിയെ ആരെങ്കിലും അപായപ്പെടുത്തിയോ എന്നകാര്യം പോലീസ് അന്വേഷിച്ചെങ്കിലും ഇതുവരെ ഒരു സൂചനപോലും കണ്ടെത്താനായിട്ടില്ല.

മകനെ കണ്ടെത്താന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് നജീബിന്റെ അമ്മ ഫാത്തിമ നഫീസ് ആണ് ഹൈക്കോടതിയെ സമീപിച്ചത്. ജെഎന്‍യു വിദ്യാര്‍ഥികളുടെ പിന്തുണയോടെ അവര്‍ കാമ്പസ് പരിസരത്ത് മകനുവേണ്ടി ദീര്‍ഘനാളായി സമരത്തിലാണ്.

English summary
Missing JNU student: Delhi HC slams police for failure to trace him.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X