ജെഎന്‍യു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിന് നേര വെടിവെയ്പ്; വധശ്രമം
ദില്ലി: ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിന് നേരെ വെടിവെയ്പ്പ്. രാഷ്ട്രപതിഭവനം സമീപം സ്ഥിതിചെയ്യുന്ന കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കേയായിരുന്നു ഉമര്‍ഖാലിദിന് നേരെ വധശ്രമം ഉണ്ടായത്. ഉമര്‍ ഖാലിദിന് നേരേ അക്രമി വെടിവെച്ചെങ്കിലും അദ്ദേഹം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
അതീവ സുരക്ഷ മേഖലയിലുണ്ടായ വെടിവെയ്പ്പ് വന്‍ സുരക്ഷാ വീഴ്ച്ചയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ഉമറിന് അടുത്തെത്തിയ അക്രമി രണ്ടുനേരം കാഞ്ചിവലിച്ചെങ്കിലും വെടിപൊട്ടയില്ല. പിന്നീട് അക്രമി തോക്ക് നിലത്തിട്ടപ്പോള്‍ വെടിപൊട്ടുകയായിരുന്നു. അക്രമി ഓടി രക്ഷപ്പെട്ടു. തോക്ക് പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

തനിക്ക് വധഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ജൂണില്‍ അദ്ദേഹം പോലീസിന് പരാതി നല്‍കിയിരുന്നു. രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. ആരെങ്കിലും സര്‍ക്കാറിനെതിരെ പ്രതികരിച്ചാല്‍ അവര്‍ അക്രമിക്കപ്പെട്ടേക്കാമെന്നും ഉമര്‍ഖാലിദ് പിന്നീട് പറഞ്ഞു.












Click it and Unblock the Notifications