കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഎന്‍യു സമരം തുടരുന്നു; കനയ്യകുമാറിന്റെ നില ഗുരുതരം

Google Oneindia Malayalam News

ദില്ലി: ഏപ്രില്‍ 28ന് ജെഎന്‍യുവില്‍ ആരംഭിച്ച നിരാഹാര സമരം തുടരുന്നു. ഫെബ്രുവരി ഒമ്പതിന് നടന്ന അഫ്‌സല്‍ ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി എടുത്തതില്‍ പ്രതിഷേധിച്ചാണ് സമരം നടത്തുന്നത്. നിരാഹാരം സമരം നടത്തുന്ന കനയ്യ കുമാറിന്റെ ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി.

കനയ്യ കുമാര്‍, ഉമര്‍ഖാലിദ് അടക്കമുള്ള വിദ്യാര്‍ത്ഥികളാണ് നിരാഹാര സമരം നടത്തുന്നത്. ഫെബ്രുവരി ഒമ്പതിന് അഫ്‌സല്‍ ഗുരു അനുസ്മരണത്തില്‍ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചു എന്ന ആരോപണത്തെ തുടര്‍ന്ന് അന്വേഷണം നടത്തിയ സര്‍വ്വകലാശാല ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി എടുത്തത്.

Kanhaiya Kumar

വിദ്യാര്‍ത്ഥികള്‍ക്കെതിരെ എടുത്ത നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍വ്വകലാശാല വിസി എം ജഗദീഷ് കുമാര്‍ കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു. നിരാഹാര സമരം നിയമ വിരുദ്ധമാണെന്നും വിദ്യാര്‍ത്ഥികളുടെ ആരോഗ്യ സ്ഥിതിയില്‍ ആശങ്കയുണ്ടെന്നും കാണിച്ചായിരുന്നു വിസിയുടെ കത്ത്.

സര്‍വ്വകലാശാലയുടെ പ്രതികാര നടപടി അവസാനിപ്പിക്കുന്നതുവരെ സമരം തുടരുമെന്ന് ഉറച്ച നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍. അതേസമയം വിസിയുമായി നടത്തിയ ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ അംഗീകരിച്ചതിനെ തുടര്‍ന്ന് എബിവിപിയുടെ നേതൃത്വത്തില്‍ നടന്ന നിരാഹാര സമരം പിന്‍വലിച്ചു.

ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എബിവിപി നേതാവ് സൗരഭ് ശര്‍മ്മയ്‌ക്കെതിരെയും നടപടിയുണ്ടായിരുന്നു. സൗരഭ് ശര്‍മ്മയ്‌ക്കെതിരെ നടപടിയെടുക്കില്ലെന്ന് വിസി ഉറപ്പു തന്നതായി എബിവിപി അറിയിച്ചു. എന്നാല്‍ സൗരഭ് ശര്‍മ്മയ്ക്ക് ചുമത്തിയ പിഴ എബിവിപി അടക്കും.

സര്‍വ്വകാലാശാല ഉമര്‍ഖാലിദിനെ ഒരു സെമസ്റ്ററില്‍ നിന്ന് പുറത്താക്കുകയും 20,000 രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു. അതേപോലെ അനിര്‍ബെന്‍ ഭട്ടാചാര്യയെ ജൂലൈ 15 വരെ സസ്‌പെന്‍ഡ് ചെയ്യുകയും അടുത്ത അഞ്ച് വര്‍ഷത്തേക്ക് സര്‍വ്വകലാശാലയുടെ കോഴ്‌സിനു ചേരുന്നതിന് വിലക്കുകയും ചെയ്തു. കനയ്യ കുമാറിന് പതിനായിരം രൂപിഴ ചുമത്തുകയാണ് ചെയ്തത്. മുജീബ് ഗാട്ടിനെ രണ്ട് സെമസ്റ്ററില്‍ നിന്ന് പുറത്താക്കുകയും അശുതോഷ് കുമാറിന് ഒരു വര്‍ഷത്തേക്ക് ഹോസ്‌റരലില്‍ വിലക്കും ഏര്‍പ്പെടുത്തി.

ഇത്തരത്തില്‍ സര്‍വ്വകാലശാല ഏര്‍പ്പെടുത്തിയ കടുത്ത ശിക്ഷാ നടപടികള്‍ അവസാനിപ്പിക്കണമെന്നാവശ്യപെട്ടാണ് ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരം നടത്തുന്നത്. എബിവിപിയുടെ സമരം അവസാനിപ്പിച്ചെങ്കിലും ഇടത് വിദ്യാര്‍ത്ഥികളുടെ സമരം തുടരുകയാണ്.

English summary
JNU: students continue hunger strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X