കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമര്‍ ഖാലിദ് നാടകീയമായി കീഴടങ്ങി... കനയ്യ കുമാര്‍ ആവര്‍ത്തിയ്ക്കുമോ?

Google Oneindia Malayalam News

ദില്ലി: രാജ്യദ്രോഹക്കുറ്റം ചുമത്തി പോലീസ് തിരയുന്ന ജെഎന്‍യു വിദ്യാര്‍ത്ഥികളില്‍ രണ്ട് പേര്‍ കീഴടങ്ങി അറസ്റ്റ് വരിച്ചു. അഫ്‌സല്‍ ഗുരു അനുസ്മരണത്തിന് ചുക്കാന്‍ പിടിച്ചു എന്ന് ആക്ഷേപം ഉയര്‍ന്ന ഉമര്‍ ഖാലിദും അനിര്‍ബന്‍ ഭട്ടാചാര്യയും ആണ് വസന്ത് കുഞ്ജ് പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്.

ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് യൂണിയന്‍(ഡിഎസ് യു) നേതാക്കളാണ് ഇവര്‍. പോലീസ് തിരയുന്ന് മൂന്ന് പേര്‍ ഇപ്പോഴും ജെഎന്‍യു കാമ്പസ്സില്‍ തന്നെയാണ് ഉള്ളത്.

Umar Khalid

ഫെബ്രുവരി 23 ന് അര്‍ദ്ധരാത്രിയോടെയാണ് ഇരുവരും ജെഎന്‍യു കാമ്പസ്സിന് പുറത്തെത്തിയുത്. സര്‍വ്വകലാശാലയിലെ സുരക്ഷാ ജീവനക്കാരുടെ വാഹനത്തിലായിരുന്നു പോലീസ് സ്‌റ്റേഷനിലെത്തിയത്. ഈ സമയം വിദ്യാര്‍ത്ഥികളും അധ്യാപകരും ഇവരെ അനുഗമിച്ചു.

കനയ്യ കുമാറിന് മര്‍ദ്ദനമേറ്റ സാഹചര്യത്തില്‍ തങ്ങള്‍ക്ക് കീഴടങ്ങാന്‍ പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തണം എന്ന് ഇവര്‍ ദില്ലി ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് കോടതി അംഗീരിച്ചില്ല. പോലീസില്‍ കീഴടങ്ങാനായിരുന്നു നിര്‍ദ്ദേശിച്ചത്. മറ്റ് കാര്യങ്ങളില്‍ വിചാരണ കോടതി തീരുമാനമെടുക്കട്ടെ എന്ന നിലപാടാണ് ഹൈക്കോടതിയ്ക്ക്.

എന്തായാലും ഇരുവരേയും ഫെബ്രുവരി 24 ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നുണ്ട്. പാട്യാല ഹൗസ് കോടതിയില്‍ അന്ന് സംഭവിച്ചത് വീണ്ടും ആവര്‍ത്തിയ്ക്കുമോ എന്നതാണ് ചോദ്യം.

English summary
In a dramatic late night development, Delhi Police arrested Umar Khalid and Anirban Bhattacharya after the two left the JNU campus and surrendered.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X