കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഎന്‍യുവില്‍ എബിവിപിയെ നിലംപരിശാക്കി ഇടതുസഖ്യം... എല്ലാ സീറ്റും പിടിച്ചടക്കി; മലയാളി തിളക്കം വേറേ!

Google Oneindia Malayalam News

ദില്ലി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലാ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഇടത് സഖ്യത്തിന് വന്‍ വിജയം. ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ എബിവിപിയ്ക്ക് ജെഎന്‍യുവില്‍ നേരിടേണ്ടി വന്നത് കനത്ത പരാജയവും.

നാല് ജനറല്‍ സീറ്റുകളും ഇടതുപാനല്‍ പിടിച്ചടക്കുകയായിരുന്നു. ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (ഐസ), എസ്എഫ്‌ഐ, എഐഎസ്എഫ്, ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ തുടങ്ങിയ സംഘടനകളായിരുന്നു ഇടതുസഖ്യത്തില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷവും ജെഎന്‍യു തിരഞ്ഞെടുപ്പില്‍ ഇടതുസഖ്യം മികച്ച വിജയം സ്വന്തമാക്കിയിരുന്നു.

എന്‍ സായ് ബാലാജിയാണ് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്റെ പുതിയ പ്രസിഡന്റ്. സരിക ചൗധരി വൈസ് പ്രസിഡന്റ് ആയും തിരഞ്ഞെടുക്കപ്പെട്ടു. ഇജാസ് അമഹമ്മദ് റാത്തര്‍ ജനറല്‍ സെക്രട്ടറിയായും അമുത ജയദീപ് ജോയിന്റെ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. വോട്ടെടുപ്പിന് ശേഷം സംഘര്‍ഷ ഭരിതമായിരുന്നു ജെഎന്‍യു കാമ്പസ്.

വന്‍ സംഘര്‍ഷം

വന്‍ സംഘര്‍ഷം

ജെഎന്‍യുവില്‍ വോട്ടെടുപ്പിന് ശേഷം വോട്ടെണ്ണല്‍ തുടങ്ങിയത് സെപ്തംബര്‍ 14 വെള്ളിയാഴ്ച രാത്രി 10 മണിയോടെ ആയിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ തുടര്‍ന്ന് മണിക്കൂറുകളോളം വോട്ടെണ്ണല്‍ നിര്‍ത്തി വയ്ക്കുകയായിരുന്നു. എബിവിപി പ്രവര്‍ത്തകര്‍ ഇടതു വിദ്യാര്‍ത്ഥി പ്രവര്‍ത്തകരെ സംഘം ചേര്‍ന്ന് ആക്രമിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

ഇടതുതരംഗം

ഇടതുതരംഗം

ജെഎന്‍യു കാലങ്ങളായി ഇടതുകോട്ടയാണ്. എസ്എഫ്‌ഐയ്ക്ക് അപ്രമാദിത്തം ഉണ്ടായിരുന്ന സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ആയിരുന്നു ജെഎന്‍യു. പ്രകാശ് കാരാട്ടിനേയും സീതാറാം യെച്ചൂരിയേയും പോലുള്ള നേതാക്കള്‍ ഉയര്‍ന്നുവന്നതും ജെഎന്‍യുവില്‍ നിന്ന് തന്നെ.

എന്നാല്‍ ഒരിടക്കാലത്ത്, തീവ്ര ഇടതുനിലപാടുള്ള ഐസ ജെഎന്‍യുവില്‍ ശക്തി പ്രാപിച്ചു. അതിന് ശേഷം എബിവിപിയും സാന്നിധ്യം തെളിയിച്ചു. എന്നാല്‍ പിന്നീട് ഇടത് വിദ്യാര്‍ത്ഥി സംഘടനകളെല്ലാം ഒറ്റെക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുകയായിരുന്നു.

മലയാളി തിളക്കം

മലയാളി തിളക്കം

ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി നേതാവായിരുന്നു മുഹമ്മദ് മുഹ്‌സിന്‍. കനയ്യ കുമാറിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന വ്യക്തി. ആ മുഹമ്മദ് മുഹ്‌സിന്‍ ഇപ്പോള്‍ പട്ടാമ്പിയില്‍ നിന്നുള്ള സിപിഐയുടെ എംഎല്‍എ ആണ്.

ഇത്തവണ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയനിലെ മലയാളി സാന്നിധ്യമാണ് അമുത ജയദീപ്. ജോയിന്റെ സെക്രട്ടറിയായിട്ടാണ് അമുത തിരഞ്ഞെടുക്കപ്പെട്ടത്. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ കെപി ജയദീപിന്റെ മകളാണ് അമുത.

ദില്ലിയില്‍ വിവാദം

ദില്ലിയില്‍ വിവാദം

രാജ്യം ഉറ്റുനോക്കിയിരുന്ന മറ്റൊരു യൂണിവേഴ്‌സിറ്റ് ആയിരുന്നു ദില്ലി യൂണിവേഴ്‌സിറ്റി. ഇവിടെ എബിവിപി വന്‍ വിജയം ആണ് നേടിയത്. നാലില്‍ മൂന്ന് ജനറല്‍ സീറ്റും എബിവിപി സ്വന്തമാക്കി.

എന്നാല്‍ സ്വകാര്യ വോട്ടിങ് മെഷീനുകള്‍ ഉപയോഗിച്ചായിരുന്നു ദില്ലി യൂണിവേഴ്‌സിറ്റിയില്‍ വോട്ടെടുപ്പ് നടത്തിയത്. ഇതില്‍ ക്രമക്കേടുണ്ടെന്ന് ഇപ്പോള്‍ തന്നെ ആരോപണം ഉയര്‍ന്നിട്ടുണ്ട്.

English summary
JNU Students' Union election result 2018: Left alliance wins all central panel posts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X