Get Updates
Get notified of breaking news, exclusive insights, and must-see stories!

ജെഎന്‍യു ആക്രമണം മുംബൈ ഭീകരാക്രമണം പോലെ... ബിജെപിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ഉദ്ധവ് താക്കറെ!!

ദില്ലി: ജെഎന്‍യു ആക്രമണത്തില്‍ രൂക്ഷമായി പ്രതികരിച്ച് ശിവസേന അധ്യക്ഷനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ. ജെഎന്‍യു അക്രമങ്ങള്‍ മുംബൈ ഭീകരാക്രമണത്തിന് സമാനമാണ്. വിദ്യാര്‍ത്ഥികള്‍ ഈ രാജ്യത്ത് അരക്ഷിതാവസ്ഥയിലാണ്. മുഖംമൂടി ധരിച്ച അക്രമികള്‍ ഭീരുക്കളാണ്. അവരുടെ യഥാര്‍ത്ഥ മുഖത്തെ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണമെന്നും ഉദ്ധവ് ആവശ്യപ്പെട്ടു. ബിജെപി ഉന്നംവെച്ചുള്ള പ്രസ്താവനകളാണ് ഉദ്ധവ് ഉന്നയിച്ചത്.

1

രാജ്യത്തെ യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ശബ്ദം അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ആരോപിച്ചു. മോദി സര്‍ക്കാരാണ് ഇതിന് പിന്നിലുള്ളത്. രാജ്യത്തെ ക്യാമ്പസുകളും കോളേജുകളും നിത്യേന റെയ്ഡ് ചെയ്യപ്പെടുകയാണ്. രാജ്യത്തെ ഓരോ പ്രതിഷേധ സ്വരത്തെയും അടിച്ചമര്‍ത്താന്‍ മോദി സര്‍ക്കാര്‍ ഏതറ്റം വരെയും പോകുമെന്ന് ഇതിലൂടെ തെളിഞ്ഞെന്നും സോണിയ പറഞ്ഞു.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും ജെഎന്‍യു അക്രമത്തെ അപലപിച്ചു. ഫാസിസ്റ്റുകള്‍ക്ക് ധീരരായ വിദ്യാര്‍ത്ഥികളുടെ ശബ്ദത്തെ ഭയമാണ്. നമ്മുടെ രാജ്യത്തെ നിയന്ത്രിക്കുന്നത് ഫാസിസ്റ്റുകളാണ്. സമൂഹത്തില്‍ ഭയം നിലനില്‍ക്കുന്നുവെന്നതിന്റെ സൂചനയാണ് ജെഎന്‍യു ആക്രമണത്തില്‍ കണ്ടതെന്ന് അശോക് ഗെലോട്ട് പറഞ്ഞു. നാണം കെട്ടതും ഭീരുത്വം നിറഞ്ഞതുമായ പ്രവര്‍ത്തിയാണ് ജെഎന്‍യുവില്‍ ഉണ്ടായതെന്ന് സച്ചിന്‍ പൈലറ്റ് പറഞ്ഞു.

Recommended Video

cmsvideo
    RSS WhatsApp Group Screenshot Out | Oneindia Malayalam

    നമ്മുടെ രാജ്യം അരാജകത്വത്തിലേക്ക് മാറുന്നുവെന്നാണ് ജെഎന്‍യുവി ആക്രമണം തെളിയിക്കുന്നതെന്ന് പി ചിദംബരം പറഞ്ഞു. അക്രമികളെ എത്രയും പെട്ടെന്ന് കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നും ചിദംബരം ആവശ്യപ്പെട്ടു. അതേസമയം ദില്ലി സര്‍ക്കാര്‍ തുക്ക്‌ഡെ തുക്ക്‌ഡെ ഗ്യാംഗിനെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് അമിത് ഷാ ആരോപിച്ചു. ജെഎന്‍യുവി ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചവരെ ഞങ്ങള്‍ ജയിലിലാക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അരവിന്ദ് കെജ്‌രിവാള്‍ അതിനുള്ള അനുമതി നല്‍കിയില്ലെന്നും അമിത് ഷാ പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+