കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഎന്‍യു ആക്രമണം: അന്വേഷണത്തില്‍ സ്വയം ക്ലീന്‍ ചീട്ട്‌ നല്‍കി ഡല്‍ഹി പൊലീസ്‌

Google Oneindia Malayalam News

ന്യൂ ഡല്‍ഹി: ഡല്‍ഹി ജെഎന്‍യു സര്‍വകലാശാലയില്‍ കഴിഞ്ഞ ജനുവരി 5ന്‌ ഉണ്ടായ ആക്രമത്തില്‍ ഡല്‍ഹി പൊലീസിന്‌ ക്ലീന്‍ ചീറ്റ്‌ നല്‍കി പ്രത്യേക അന്വേഷണ സമിതി. ആക്രമണ സമയത്ത്‌ പൊലീസ്‌ ആക്രമകാരികള്‍ക്കൊപ്പം നിന്നു എന്ന ആക്ഷേപത്തെ തുടര്‍ന്നായിരുന്നു അന്വേഷണം.

കഴിഞ്ഞ ജനുവരി 5നാണ്‌ ജെഎന്‍യു സര്‍വകലാശാലയില്‍ മാസ്‌ക്‌ ധരിച്ചെത്തിയ 100ഓളം ആക്രമകാരികള്‍ സര്‍വകലാശാല കോമ്പൗണ്ടിന്റെ ഉള്ളിലെത്തി വിദ്യാര്‍ഥികളേയും അധ്യാപകരെയും ആക്രമിച്ചത്‌. കയ്യില്‍ കരുതിയിരുന്ന കമ്പുകളും വടികളും ഉപയോഗിച്ചായിരുന്നു ഇവരുടെ ആക്രമണം. ആക്രമത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വലിയ രീതിയില്‍ പരിക്കേറ്റിരുന്നു.

jnu

Recommended Video

cmsvideo
Who is former JNU leader Umar khalid?
ജെഎന്‍യുവില്‍ ആക്രമം നടക്കുന്ന സമത്ത്‌ പൊലീസ്‌ എന്തുകൊണ്ട്‌ തടഞ്ഞില്ല എന്നതായിരുന്നു പ്രധാന ചോദ്യം. പൊലീസ്‌ തടഞ്ഞില്ലെന്നു മാത്രമല്ല അക്രമാകാരിളെ സഹായിക്കുന്ന നിലപാടാണെടുത്തതെന്ന്‌ അന്ന്‌ അക്രമത്തിനിരയായ വിദ്യാര്‍ഥികളും. അധ്യാപകരും ആരേപിച്ചിരുന്നു. ജെഎന്‍യുവില്‍ ആക്രമം നടക്കുന്നതിന്‌ ദിവസങ്ങള്‍ക്കു മുന്‍പാണ്‌ ഡല്‍ഹിയിലെ ജാമിയ മിലിയ യൂണിവേഴ്‌സിറ്റി ലൈബ്രറിയില്‍ കയറി വിദ്യാര്‍ഥികളെ പൊലീസ്‌ മര്‍ദ്ദിച്ചത്‌.

ജാമിയമിലിയ യൂണിവേഴ്‌സിറ്റിയില്‍ അനുവാദം കൂടാതെ ലൈബ്രറിയില്‍ കയറി വിദ്യാര്‍ഥികളെ മര്‍ദിച്ച പൊലീസ പക്ഷം സര്‍വാകലാശാലയുടെ അനുവാദമില്ലാത്തതിനാലാണ്‌ ജെഎന്‍യുവില്‍ ആക്രമം നടന്നപ്പോള്‍ ഉള്ളില്‍ കയറാത്തത്‌ എന്നായിരുന്നു ന്യായീകരിച്ചത്‌.
ഡല്‍ഹി ജോയിന്റ്‌ കമ്മിഷ്‌ണര്‍ ആയ ഷാലിനി സിങിന്റെ നേതൃത്തില്‍ രൂപികരിച്ച സമിതിയാണ്‌ ജെഎന്‍യു ആക്രമണത്തില്‍ പൊലീസിന്റെ വീഴ്‌ച്ച അന്വേഷിച്ചത്‌.

അന്വഷണത്തിന്റെ ഭാഗമായി ഡിസിപി ദേവേന്ദര്‍ ആര്യ,എസിപി രമേഷ്‌ കാക്കര്‍, എസ്‌എച്ച്‌ ഒ വസന്ത്‌ കുഞ്ഞ്‌,ആക്രമം നടക്കുമ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ആന്ദ്‌ യാദവ്‌ എന്നിവരുടെ മൊഴി പ്രത്യേക അന്വേഷണ സമിതി രേഖപ്പെടുത്തി. ഹൈക്കോടതിയുടെ ഉത്തരവ്‌ പ്രകാരം സര്‍വ്വകലാശാലയുടെ 100 മീറ്റര്‍ പരിധിയില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നത്‌ തടയേണ്ടത്‌ പൊലീസിന്റെ ഉത്തരവാദിത്തമാണെന്ന്‌ ഇവര്‍ മൊഴിനല്‍കി.

അന്വേഷണത്തിന്റെ ഭാഗമായി 27 പൊലീസുകാരെ ചോദ്യം ചെയ്‌തതില്‍ നിന്നും ഒരേ ഉത്തരമാണ്‌ ലഭിച്ചതെന്ന്‌ അന്വേഷണ സമിതി അറിയിച്ചു.
ആക്രമം നടന്ന ദിവസം വൈകിട്ട്‌ 5 മണിയോടെ ഡിസിപി ആര്യ ജെന്‍യു കാമ്പസില്‍ എത്തിയിരുന്നു എന്നാല്‍ പ്രത്യേകിച്ച്‌ അനിഷ്ട സംഭവങ്ങള്‍ ഒന്നും ശ്രദ്ധയില്‍പെട്ടില്ല. പിന്നീട്‌ വൈകിട്ട്‌ 6.24നാണ്‌ ജെഎന്‍യു വൈസ്‌ ചാന്‍സിലറില്‍ നിന്നും വാട്‌സാപ്പ്‌ സന്ദേശം ലഭിച്ചതെന്നുമാണ്‌ ഡിസിപി ആര്യയുടെ വിശദ്ദീകരണം.

ജെഎന്‍യു സര്‍വകാലാശലയില്‍ നടന്ന ആക്രമത്തില്‍ പൊലീസ്‌ സ്വയം എഫ്‌ ഐ ആര്‍ രജിസ്റ്റര്‍ ചെയ്‌ത്‌ അന്വേഷണം ആരംഭിച്ചിരുന്നു. പിന്നീട്‌ ക്രൈം ബ്രാഞ്ച്‌ അന്വേഷണം ഏറ്റെടുത്തിരുന്നെങ്കിലും ഇതുവരെയും ഒരു പ്രതിയേ പോലും അറസ്‌റ്റ്‌ ചെയ്യാന്‍ ഡല്‍ഹി പൊലീസിന്‌ കഴിഞ്ഞിട്ടില്ല.

English summary
JNU January violence; police give themselves a clean chit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X