കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഎന്‍യു അക്രമം; വാട്‌സ് ആപ്പിനും ഗൂഗിളിനും ഹൈക്കോടതി നോട്ടീസ്, തെളിവ് സൂക്ഷിക്കണമെന്ന് ഹര്‍ജി

  • By Desk
Google Oneindia Malayalam News

ദില്ലി: ജനുവരി അഞ്ചിന് ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല ക്യാമ്പസിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് വാട്‌സ് ആപ്പ്, ഗൂഗിള്‍, ആപ്പിള്‍ എന്നിവയ്ക്ക് ദില്ലി ഹൈക്കോടതിയുടെ നോട്ടീസ്. തെളിവുകള്‍ സൂക്ഷിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി. ജെഎന്‍യുവിലെ മൂന്ന് പ്രഫസര്‍മാരാണ് ഈ ആവശ്യം ഉന്നയിച്ച ഹര്‍ജി നല്‍കിയത്. കേസില്‍ സുതാര്യമായ അന്വേഷണം നടത്താന്‍ ദില്ലി പോലീസിനോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Whats

ആക്രമണത്തിന് വന്നവര്‍ വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴി ചര്‍ച്ച നടത്തിയിരുന്നുവെന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ആക്രമണം ഏകോപിപ്പിച്ചത് വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴിയാണെന്നായിരുന്നു വിവരം. ഈ സാഹചര്യത്തില്‍ വാട്‌സ് ആപ്പില്‍ നിന്ന് വിവരങ്ങള്‍ തേടിയിട്ടുണ്ടെന്ന് ദില്ലി പോലീസിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ രാഹുല്‍ മെഹ്‌റ ബോധിപ്പിച്ചു.

സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിക്കുകയും ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ട് സര്‍വകലാശാല അധികൃതര്‍ക്ക് കത്തയച്ചിട്ടുണ്ട. സര്‍വകലാശാല പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

കര്‍ണാടക കോണ്‍ഗ്രസ് അടിമുടി മാറുന്നു; തുടക്കമിട്ട് സോണിയ, സിദ്ധരാമയ്യയെ ദില്ലിയിലേക്ക് വിളിപ്പിച്ചുകര്‍ണാടക കോണ്‍ഗ്രസ് അടിമുടി മാറുന്നു; തുടക്കമിട്ട് സോണിയ, സിദ്ധരാമയ്യയെ ദില്ലിയിലേക്ക് വിളിപ്പിച്ചു

പോലീസ് വാട്‌സ് ആപ്പില്‍ നിന്ന് വിവരങ്ങള്‍ തേടിയാല്‍ ലഭിക്കാന്‍ മാസങ്ങളെടുക്കും. കോടതി ആവശ്യപ്പെട്ടാല്‍ വേഗത്തില്‍ ലഭിക്കുമെന്നും മെഹറ ബോധിപ്പിച്ചു. തുടര്‍ന്നാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. വാട്‌സ് ആപ്പ്, ഫേസ്ബുക്ക്, ഗൂഗിള്‍ എന്നിവരുടെ അഭിഭാഷകര്‍ കോടതിയില്‍ ഹാജരായിരുന്നില്ല. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കുമെന്ന് ജസ്റ്റിസ് ബ്രിജേഷ് സേത്തി വ്യക്തമാക്കി.

'

English summary
JNU Violence: Delhi HC Issues Notices To Whatsapp, Apple And Google
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X