കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഎന്‍യു ആക്രമണം; വാട്‌സ് ആപ്പ് ഗ്രൂപ് അംഗങ്ങളുടെ മൊബൈല്‍ പിടിച്ചെടുക്കാന്‍ കോടതി

Google Oneindia Malayalam News

ദില്ലി: ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ ജനുവരി അഞ്ചിന് നടന്ന ആക്രമണവുമായി ബന്ധപ്പെട്ട കേസില്‍ ദില്ലി ഹൈകോടതിയുടെ ശക്തമായ ഇടപെടല്‍. ആക്രമണം സംബന്ധിച്ച് ചര്‍ച്ച നടന്ന രണ്ട് വാട്‌സ് ആപ്പ് ഗ്രൂപിലുള്ളവരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കാന്‍ കോടതി പോലീസിന് നിര്‍ദേശം നല്‍കി.

Jnu

ആക്രമണത്തിന് നിര്‍ദേശം നല്‍കിയതും ഏകോപിപ്പിച്ചതും വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴിയാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഗ്രൂപ്പിലുണ്ടായിരുന്നവരെ വിളിച്ചുവരുത്താനും അവരുടെ ഫോണുകള്‍ പിടിച്ചെടുക്കാനും ഹൈക്കോടതി പോലീസിനോട് നിര്‍ദേശിച്ചു. 34 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റ ആക്രമണം ദേശീയതലത്തില്‍ ചര്‍ച്ചയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട രേഖകള്‍ സംരക്ഷിക്കണമെന്ന ഹര്‍ജിയില്‍ വാട്‌സ് ആപ്പ്, ഗൂഗിള്‍, ആപ്പിള്‍ എന്നീ കമ്പനികള്‍ക്ക് തിങ്കളാഴ്ച കോടതി നോട്ടീസ് അയച്ചിരുന്നു. അന്വേഷണ സംഘം ആവശ്യപ്പെടുന്ന രേഖകള്‍ കൈമാറി സഹകരിക്കാന്‍ ജെഎന്‍യു രജിസ്ട്രാര്‍ ഡോ. പ്രമോദ് കുമാറിനോട് ഹൈക്കോടതി ജസ്റ്റിസ് ബ്രിജേഷ് സേത്തി ആവശ്യപ്പെട്ടു. സര്‍വകലാശാലയോട് രേഖകള്‍ ആവശ്യപ്പെട്ടെങ്കിലും പ്രതികരിച്ചില്ലെന്ന് പോലീസ് അറിയിച്ചപ്പോഴാണ് കോടതി ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയത്.

വാട്‌സ് ആപ്പില്‍ നിന്ന് വിവരങ്ങള്‍ തേടിയിട്ടുണ്ടെന്ന് ദില്ലി പോലീസിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ രാഹുല്‍ മെഹ്‌റ ബോധിപ്പിച്ചു. പോലീസ് വാട്‌സ് ആപ്പില്‍ നിന്ന് വിവരങ്ങള്‍ തേടിയാല്‍ ലഭിക്കാന്‍ മാസങ്ങളെടുക്കും. കോടതി ആവശ്യപ്പെട്ടാല്‍ വേഗത്തില്‍ ലഭിക്കുമെന്നും മെഹറ ബോധിപ്പിച്ചു. തുടര്‍ന്നാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്.

English summary
JNU Violence: Seize WhatsApp Group Members' Phones, Says High Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X