കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഎന്‍യു അക്രമം: മുഖം മറച്ച് അക്രമം നടത്തിയ വിദ്യാര്‍ഥിനിയെ എസ്‌ഐടി തിരിച്ചറിഞ്ഞു

Google Oneindia Malayalam News

ദില്ലി: ജെഎന്‍യു സര്‍വകലാശാലയില്‍ അക്രമം നടത്തിയ സംഘത്തില്‍ ഉള്‍പ്പെട്ട മുഖം മറച്ച വിദ്യാര്‍ഥിനിയെ ദില്ലി ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം തിരിച്ചറിഞ്ഞു.ദില്ലി സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയാണ് സംഘത്തില്‍ ഉണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. അതേസമയം ശനിയാഴ്ച രാത്രി മുതല്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണെന്ന് അന്വേഷണം സംഘം അറിയിച്ചു.

komalsharma2

ഷര്‍ട്ടും ഇളം നീല സ്‌കാര്‍ഫും കൈയ്യില്‍ വടിയുമായി മുഖം മറച്ച രീതിയില്‍ അക്രമകാരികളോടൊപ്പം പെരിയാര്‍, സബര്‍മതി ഹോസ്റ്റലുകളില്‍ നിന്നുള്ള വീഡിയോകളില്‍ വിദ്യാര്‍ത്ഥിനിയെ കണ്ടിരുന്നു. ഈ സംഘമാണ് സര്‍വകലാശാലയില്‍ അതിക്രമിച്ച് കയറി അക്രമം അഴിച്ചുവിട്ടത്. ജെഎന്‍യു സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റ് ഐഷെ ഘോഷ് ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റിരുന്നു.എന്നാല്‍ സംഭവത്തില്‍ ഐഷെ ഘോഷ് ഉള്‍പ്പെടെ 9 പേരുടെ ചിത്രങ്ങള്‍ പുറത്തു വിടുകയാണ് ദില്ലി പൊലീസ് ചെയ്തത്.

അതേസമയം, കഴിഞ്ഞ ആഴ്ച ഇന്ത്യാ ടുഡേ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനില്‍ മുഖംമൂടി ധരിച്ച സ്ത്രീയുടെ പേര് കോമള്‍ ശര്‍മ എന്നാണെന്ന് കണ്ടെത്തിയിരുന്നു. ആര്‍എസ്എസിന്റെ വിദ്യാര്‍ഥി വിഭാഗമായ എബിവിപിയുടെ അംഗമാണ് കോമള്‍. കോമളിന്റെ സീനിയറാണ് ഇന്‍സ്റ്റഗ്രാമില്‍ വിദ്യാര്‍ഥിയുടെ ഐഡിന്റിറ്റി വെളിപ്പെടുത്തിയത്. കൂടാതെ ജനുവരി 5ന് നടന്ന ആക്രമണത്തില്‍ ഒന്നാം വര്‍ഷ ജെഎന്‍യു വിദ്യാര്‍ത്ഥിയായ ആകാശ് അവസ്തിക്ക് പങ്കുണ്ടെന്ന് തിരിച്ചറിഞ്ഞിരുന്നു. ആകാശും എബിവിപി പ്രവര്‍ത്തകനാണ്. കുറ്റസമ്മതം നടത്തിയ ആകാശ് കോമളും സംഘത്തിലുണ്ടായിരുന്നതായി വെളിപ്പെടുത്തിയിരുന്നു.

English summary
JNU violence: SIT identifies masked woman seen in viral video
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X