കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദീപികയ്ക്ക് ജെഎന്‍യുവില്‍ പോകാം.... ഞാന്‍ ഒരിക്കലും പോകില്ല, തുക്ക്‌ഡെ ഗ്യാങ് പ്രയോഗവുമായി കങ്കണ!!

Google Oneindia Malayalam News

ദില്ലി: ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായെത്തിയ ദീപിക പദുക്കോണിന് മറുപടിയുമായി കങ്കണ റനൗത്ത്. ദീപികയ്ക്ക് ജെഎന്‍യുവില്‍ പോകണമോ എന്ന് തീരുമാനിക്കാനുള്ള അവകാശമുണ്ട്. അതവരുടെ തീരുമാനമാണ്. എന്നാല്‍ താന്‍ ഒരിക്കലും ജെഎന്‍യുവില്‍ പോകില്ല. അവര്‍ തുക്ക്‌ഡെ തുക്ക്‌ഡെ ഗ്യാങാണ്. അത്തരക്കാര്‍ക്ക് പിന്നില്‍ അണിനിരക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്നും കങ്കണ പറഞ്ഞു.

1

അതേസമയം ജനാധിപത്യ അവകാശ പ്രകാരം ദീപികയ്ക്ക് സ്വന്തം തീരുമാനങ്ങള്‍ എടുക്കാം. അതുകൊണ്ട് ദീപിക ജെഎന്‍യു സന്ദര്‍ശിച്ചതിനെ കുറിച്ച് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും കങ്കണ പറഞ്ഞു. എന്ത് നടന്നാലും ആ തുക്ക്‌ഡെ ഗ്യാങിനെ താന്‍ പിന്തുണയ്ക്കില്ല. അവര്‍ രാജ്യത്തെ വിഭജിക്കദാന്‍ നോക്കുന്നവരാണ്. ഒരു സൈനികന്‍ മരിക്കുമ്പോള്‍ ആഘോഷിക്കുന്നവര്‍ക്ക് ശക്തിപകരാന്‍ ഞാനില്ല. അവര്‍ക്കൊപ്പം നില്‍ക്കാന്‍ പോലും താല്‍പര്യമില്ല. പക്ഷേ മറ്റുള്ളവരുടെ അഭിപ്രായത്തില്‍ എനിക്കൊന്നും പറയാനില്ലെന്നും കങ്കണ പറഞ്ഞു.

ദീപികയുടെ പുതിയ ചിത്രമായ ഛപ്പാക്കിനെതിരെ നടക്കുന്ന ബോയ്‌ക്കോട്ട് ക്യാമ്പയിനെയും കങ്കണ തള്ളി. ഇത്തരം ബഹിഷ്‌കരണങ്ങള്‍ കൊണ്ടൊന്നും ഒരു സിനിമയെ ഇല്ലാതാക്കാനാവില്ല. ഒരു ചിത്രത്തിന്റെ നിലവാരം നല്ലതാണെങ്കില്‍ ആ സിനിമ വലിയ വിജയമായിരിക്കും. നല്ല ചിത്രമാണെങ്കില്‍ ശത്രുക്കള്‍ പോലും ആ ചിത്രം കാണാന്‍ വരുമെന്നും കങ്കണ പറഞ്ഞു. എന്നാല്‍ ദീപികയുടെ ചിത്രത്തിന് ബോക്‌സോഫീസില്‍ വലിയ വിജയം നേടാനായിട്ടില്ല. എന്നാല്‍ നിരൂപക പ്രശംസ നേടിയിരുന്നു.

ചിത്രത്തിനെതിരെയുള്ള ബോയ്‌ക്കോട്ട് ആഹ്വാനത്തിന് പിന്നാലെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നികുതിയിളവ് നല്‍കിയിരുന്നു. ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സര്‍ക്കാരുകളാണ് നികുതിയിളവ് നല്‍കിയത്. ഇതിന് പുറമേ ദീപികയെ ചലച്ചിത്ര മേളയില്‍ ആദരിക്കാനും മധ്യപ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിനെ ബിജെപി രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. ബിജെപി എംപി പരസ്യമായി ചിത്രത്തെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു.

ദില്ലിയില്‍ മോദി തരംഗത്തിന് വഴിയില്ല... ബിജെപി പരാജയപ്പെടാന്‍ നാല് കാരണങ്ങള്‍, മുമ്പില്‍ ഇവര്‍!!ദില്ലിയില്‍ മോദി തരംഗത്തിന് വഴിയില്ല... ബിജെപി പരാജയപ്പെടാന്‍ നാല് കാരണങ്ങള്‍, മുമ്പില്‍ ഇവര്‍!!

English summary
jnu violence wont stand behind the tukde gang says kangana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X