കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഎന്‍യുവിലെ യഥാര്‍ഥ വില്ലന്‍ ഇവനോ ആരാണീ ഉമര്‍ ഖാലിദ്?

  • By Vicky Nanjappa
Google Oneindia Malayalam News

ദില്ലി: തലസ്ഥാന നഗരമായ ദില്ലിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ പ്രശ്‌നങ്ങളുടെ തുടക്കം എവിടെ നിന്നാണ്. പോലീസ് നല്‍കുന്ന വിവരങ്ങള്‍ വെച്ച് നോക്കിയാല്‍ അത് ഉമര്‍ ഖാലിദില്‍ നിന്നാണ് തുടങ്ങുന്നത്. ആരാണീ ഉമര്‍ ഖാലിദ്. അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് മെമ്പറായ ഡോ. എസ് ക്യു ആര്‍ ഇല്യാസിയുടെ മകനാണ് ഉമര്‍ ഖാലിദ്.

അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതില്‍ പ്രതിഷേധിച്ച് ജെ എന്‍ യു കാംപസില്‍ പരിപാടി സംഘടിപ്പിക്കാനുള്ള അനുമതി തേടിയത് ഉമര്‍ ഖാലിദാണത്രെ. എന്നാല്‍ ഈ ആവശ്യം നിഷേധിക്കപ്പെട്ടു. പിന്നീടങ്ങോട്ട് കാംപസിലെ പ്രശ്‌നങ്ങള്‍ ഉമര്‍ ഖാലിദിനെ ചുറ്റിപ്പറ്റിയാണ് വളര്‍ന്നത് എന്നാണ് പോലീസ് സംശയിക്കുന്നത്. പതിവ് പോലെ സോഷ്യല്‍ മീഡിയയാണ് അഭ്യൂഹങ്ങളെ വളര്‍ത്തുന്നത്.

പോലീസിന് പറയാനുള്ളതും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതും കൂടി വെച്ച് നോക്കിയാല്‍ സംഭവങ്ങളുടെ കിടപ്പ് ഇങ്ങനെ...

പാകിസ്താനിലേക്ക് ഫോണ്‍ കോള്‍

പാകിസ്താനിലേക്ക് ഫോണ്‍ കോള്‍

സ്വന്തം സെല്‍ഫോണില്‍ നിന്നും 800 ലധികം കോളുകള്‍ ഉമര്‍ ഖാലിദ് പാകിസ്താനിലേക്കും ബംഗ്ലാദേശിലേക്കും വിളിച്ചു എന്ന തരത്തിലാണ് ഉമര്‍ ഖാലിദിന്റെ പേര് ശ്രദ്ധിക്കപ്പെട്ടത്. ബംഗ്ലാദേശിലും പാകിസ്താനിലും ആരെയാണ് ഉമര്‍ ഖാലിദ് ഇത്രയും തവണ വിളിച്ചത്. ഇതിന്റെ നിജസ്ഥിതിയും അന്വേഷിക്കേണ്ടതായുണ്ട്

ഉമര്‍ ഖാലിദിനെ കണ്ടാല്‍ അറസ്റ്റ്

ഉമര്‍ ഖാലിദിനെ കണ്ടാല്‍ അറസ്റ്റ്

ജെ എന്‍ യു വിവാദവുമായി ബന്ധപ്പെട്ട് ഉമര്‍ ഖാലിദിനെതിരെ ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ് ദില്ലി പോലീസ്. ഇയാളെ കണ്ടുകിട്ടിയാല്‍ ആ നിമിഷം അറസ്റ്റ് നടക്കും. പക്ഷേ എവിടെയാണ് ഉമര്‍ ഖാലിദ്. ആര്‍ക്കും അറിയില്ല.

കനയ്യ കുമാറും പറഞ്ഞു

കനയ്യ കുമാറും പറഞ്ഞു

ഉമര്‍ ഖാലിദാണ് പരിപാടിക്ക് അനുമതി ചോദിച്ചതെന്ന് കനയ്യ കുമാറും പറഞ്ഞിട്ടുണ്ട് എന്നാണ് ദില്ലി പോലീസ് പറയുന്നത്. ഈ പരിപാടിയില്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നോ എന്ന കാര്യം പോലീസ് അന്വേഷിച്ച് വരികയാണ്.

ഉമര്‍ ഖാലിദ് എവിടെനിന്നും വരുന്നു

ഉമര്‍ ഖാലിദ് എവിടെനിന്നും വരുന്നു

മഹാരാഷ്ട്രയാണ് ഉമര്‍ ഖാലിദിന്റെ സ്വദേശം. എന്നാല്‍ അവിടം വിട്ടിട്ട് വര്‍ഷങ്ങളായി. ദില്ലിയിലെ ജാമിയ നഗറിലാണ് ഇപ്പോള്‍ താമസം. മുസ്ലിമാണെങ്കിലും ഉമര്‍ ഖാലിദ് ഒരു വിശ്വാസിയല്ല. നിരീശ്വരവാദിയാണ്.

ലഷ്‌കറുമായി ബന്ധമോ

ലഷ്‌കറുമായി ബന്ധമോ

ഉമര്‍ ഖാലിദ് പാകിസ്താനിലേക്ക് പോയതായും ഇയാള്‍ക്ക് ലഷ്‌കര്‍ ഇ തൊയ്ബ, ജയ്‌ഷെ മുഹമ്മദ് തുടങ്ങിയ തീവ്രവാദ സംഘങ്ങളുമായി ബന്ധമുള്ളതായും ചില ചാനലുകള്‍ പറയുന്നു. ഇന്റലിജന്റ്‌സ് ബ്യൂറോ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

പാസ്‌പോര്‍ട്ട് പോലും ഇല്ലല്ലോ

പാസ്‌പോര്‍ട്ട് പോലും ഇല്ലല്ലോ

എന്നാല്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ ഐ ബിയോ ആഭ്യന്തര മന്ത്രാലയമോ ശരിവെച്ചിട്ടില്ല. മാത്രമല്ല ഉമര്‍ ഖാലിദിന് പാസ്‌പോര്‍ട്ടും ഇല്ലെന്നാണ് അധികൃതരും കുടുംബാംഗങ്ങളും പറയുന്നത്. പിന്നെ എങ്ങിനെയാണ് ഇയാള്‍ പാകിസ്താനിലേക്ക് പോകുക.

ഉമര്‍ ഖാലിദ് എന്ത് ചെയ്യുന്നു

ഉമര്‍ ഖാലിദ് എന്ത് ചെയ്യുന്നു

ജെ എന്‍ യുവിലെ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലെ റിസര്‍ച്ച് സ്‌കോളറാണ് ഉമര്‍ ഖാലിദ്. ജെ എന്‍ യുവിലെ ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് യൂണിയന്‍ നേതാവാണ് ഇയാളെന്ന് പോലീസ് പറയുന്നു.

ഡോ. ഇല്യാസി നിഷേധിക്കുന്നു

ഡോ. ഇല്യാസി നിഷേധിക്കുന്നു

ഡി എസ് യുവില്‍ മകന്‍ പ്രവര്‍ത്തിച്ചിരുന്നു എന്ന് അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് മെമ്പറായ ഡോ. എസ് ക്യു ആര്‍ ഇല്യാസി സമ്മതിക്കുന്നുണ്ട്. എന്നാല്‍ മകന്‍ അതില്‍ നിന്നും രാജിവെച്ചു എന്നാണ് ഇയാള്‍ പറയുന്നത്.

എന്താണ് സത്യം

എന്താണ് സത്യം

ജെ എന്‍ യുവിലെ സംഭവങ്ങള്‍ വിവരിച്ച് എട്ടോളം വീഡിയോ ക്ലിപ്പുകളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഓരോന്നിനും ഓരോ ഉള്ളടക്കം. ഇതില്‍ ഏതാണ് സത്യമെന്ന് കൊള്ളാനും തള്ളാനും പറ്റാത്ത സ്ഥിതിയാണ്.

ആദ്യമായിട്ടല്ല

ആദ്യമായിട്ടല്ല

ഇത് ആദ്യമായിട്ടല്ല ഉമര്‍ ഖാലിദിന്റെ പേര് ചര്‍ച്ചാ വിഷയമാകുന്നത്. കൃഷിക്കാരുടെ പ്രശ്‌നങ്ങളിലും ആദിവാസികളുടെ പ്രശ്‌നങ്ങളിലും ശക്തമായി ഇടപെടാറുണ്ടായിരുന്നു ഉമര്‍ ഖാലിദ്. ജാര്‍ഖണ്ഡിലെ ആദിവാസികള്‍ക്കൊപ്പം ഇടപഴകി.

ഉമര്‍ ഖാലിദിനെ കണ്ടെത്തിയേ പറ്റൂ

ഉമര്‍ ഖാലിദിനെ കണ്ടെത്തിയേ പറ്റൂ

ഇപ്പോള്‍ പരക്കുന്ന അഭ്യൂഹങ്ങളുടെ നിജസ്ഥിതി വ്യക്തമാകണമെങ്കില്‍ ഉമര്‍ ഖാലിദിനെ കണ്ടെത്തി ചോദ്യം ചെയ്താലേ പറ്റൂ എന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ വണ്‍ ഇന്ത്യയോട് പറഞ്ഞത്. ഇതിനുള്ള തിരച്ചിലിലാണ് ദില്ലി പോലീസ് ഇപ്പോള്‍.

നിഷേധിച്ച പരിപാടി

നിഷേധിച്ച പരിപാടി

അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതില്‍ പ്രതിഷേധിച്ച് ജെ എന്‍ യു കാംപസില്‍ പരിപാടിക്ക് അനുമതി തേടിയത് ഉമര്‍ ഖാലിദാണത്രെ. അനുമതി കിട്ടാതിരുന്നിട്ടും ഇവര്# പരിപാടിയുമായി മുന്നോട്ട് പോകുകയായിരുന്നു.

മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം

മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം

ഉമര്‍ ഖാലിദിനെ കണ്ടെത്താനാണ് പോലീസിന്റെ ശ്രമം. അതേസമയം ഉമര്‍ ഖാലിദിന് മുന്‍കൂര്‍ ജാമ്യം കിട്ടാനായി കുടുംബാംഗങ്ങള്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്

English summary
The Delhi police is on the look out for Umar Khalid, a student at the JNU on the allegation that he had organised the event to protest to hanging of Afzal Guru.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X