കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇരുട്ടില്‍ അവര്‍ ഞങ്ങളെ ക്രൂരമായി മര്‍ദിച്ചു, സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ജെഎന്‍യു യൂണിയന്‍

Google Oneindia Malayalam News

ദില്ലി: ഫീസ് വര്‍ധനവിന്റെ പേരില്‍ ജെഎന്‍യുവില്‍ പ്രതിഷേധം കത്തുന്നതിനിടെ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാര്‍ത്ഥി യൂണിയന്‍. പുരുഷ പോലീസ് ഓഫീസര്‍ തങ്ങളെ ലൈംഗിക ഉദ്ദേശത്തോടെ സ്പര്‍ശിച്ചെന്ന് വിദ്യാര്‍ത്ഥി യൂണിന്‍ പ്രസിഡന്റ് ഐഷ ഘോഷ് ആരോപിച്ചു. ജെഎന്‍യു വിഷയം പോലീസ് കൈകാര്യം ചെയ്ത വിധം നാണിപ്പിക്കുന്നതാണ്. അവിടെ വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടായിട്ടും ഈ സമീപനമാണ് സ്വീകരിച്ചെന്നും ഐഷ പറഞ്ഞു.

1

അതേസമയം ജെഎന്‍യുവില്‍ സമരത്തില്‍ നിന്ന് ഒരടി പിന്നോട്ട് പോകാനില്ല. വിദ്യാര്‍ത്ഥികളുടെ ആവശ്യം അംഗീകരിക്കാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ല. മാനവ വിഭവശേഷി മന്ത്രാലയം ഇക്കാര്യത്തില്‍ തീരുമാനമെടുക്കട്ടെയെന്നും ഐഷ പറഞ്ഞു. പോലീസ് പ്രതിഷേധക്കാരെന്ന് പറഞ്ഞ് ഞങ്ങളെ കസ്റ്റഡിയിലെടുത്തു. ഞങ്ങളെ ഇവര്‍ കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്. പിന്നീട് സാകേതിലേക്ക് കൊണ്ടുപോയി. അപ്പോള്‍ തന്നെ ഒരുപാട് വൈകിയിരുന്നുവെന്നും ഐഷ പറഞ്ഞു.

പിന്നീട് ഞങ്ങളെ ഇരുട്ടില്‍ നിന്ന് പോലീസ് ലാത്തിചാര്‍ജ് നടത്തിയെന്നും ഇവര്‍ പറയുന്നു. പോലീസ് അതിക്രമമാണ് യഥാര്‍ത്ഥത്തില്‍ നടന്നത്. ഫീസ് വര്‍ധനയില്‍ നിന്ന സര്‍ക്കാര്‍ പിന്നോട്ട് പോകേണ്ടി വരും. രജിസ്ട്രാര്‍ കമ്മിറ്റിയെ കാണാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ചര്‍ച്ചയ്ക്കില്ലെന്നാണ് പറയുന്നത്. ഉന്നതാധികാര കമ്മിറ്റി രജിസ്ട്രാറും വൈസ് ചാന്‍സലറും കാണുന്നില്ലെങ്കില്‍, പിന്നെങ്ങനെയാണ് ഞങ്ങളോട് സമരത്തില്‍ നിന്ന് പിന്‍മാറാന്‍ അവര്‍ ആവശ്യപ്പെടുകയെന്നും ഐഷ ചോദിച്ചു.

ഫീസ് കുറയ്ക്കുക എന്നത് ഓരോ വിദ്യാര്‍ത്ഥിയുടെയും ആവശ്യമാണ്. അതുകൊണ്ട് ഞങ്ങള്‍ പിന്നോട്ടില്ല. മന്ത്രാലയം വിസിയോട് ഫീസ് വര്‍ധന പിന്‍വലിക്കാന്‍ ആവശ്യപ്പെടണം. അദ്ദേഹം അതിന് തയ്യാറാവുന്നില്ലെങ്കില്‍ രാജിവെക്കണമെന്നും ഐഷ ആവശ്യപ്പെട്ടു. അതേസമയം ജെഎന്‍യുവിനെ നഗര നക്‌സല്‍ കേന്ദ്രമാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. അതിന്റെ ഭാഗമായിട്ടാണ് ഇപ്പോഴത്തെ സമരമെന്ന് ഗിരിരാജ് സിംഗ് ആരോപിച്ചു. വിദ്യാര്‍ത്ഥികള്‍ക്കെതിരെ നിരധി വകുപ്പുകള്‍ ചുമത്തി വീണ്ടും കേസെടുത്തിട്ടുണ്ട്. ആംആദ്മി പോലീസ് നടപടിയെ അപലപിച്ചിട്ടുണ്ട്.

 ഞങ്ങളെ കുറിച്ച് ആലോചിച്ച് ആശങ്കപ്പെടേണ്ട.... അത്തവാലെയ്ക്ക് മറുപടിയുമായി സഞ്ജയ് റാവത്ത്!! ഞങ്ങളെ കുറിച്ച് ആലോചിച്ച് ആശങ്കപ്പെടേണ്ട.... അത്തവാലെയ്ക്ക് മറുപടിയുമായി സഞ്ജയ് റാവത്ത്!!

English summary
jnusu raises serious allegation against delhi police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X