തൊഴില്‍ 21 പേർക്ക് മാത്രം, സർക്കാറിന്റെ ചിലവ് 16 കോടിയിലേറെ: മധ്യപ്രദേശിലെ അമ്പരിപ്പിക്കുന്ന കണക്ക്

തൊഴിലില്ലായ്മ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ വിവിധ സംസ്ഥാനങ്ങളില്‍ സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന സംവിധാനമാണ് എംപ്ലോയ്‌മെന്റ് ഓഫീസുകൾ. കേരളത്തിലും ഈ സംവിധാനം ശക്തമായ രീതിയില്‍ പ്രവർത്തിക്കുന്നു. പൊതുവെ താല്‍ക്കാലികമായിട്ടാണ് എംപ്ലോയ്‌മെന്റ് ഓഫീസുകൾ വഴി നിയമനം നല്‍കാറുള്ളതെങ്കിലും അർഹതയും യോഗ്യതയും അടിസ്ഥാനമാക്കി നിയമനം സ്ഥിരമാക്കുകയും ചെയ്തുന്നു. എന്നാല്‍ ഇപ്പോഴിതാ മധ്യപ്രദേശ് എംപ്ലോയ്‌മെന്റ് ഓഫീസുകളെ സംബന്ധിച്ചുള്ള ഞെട്ടിക്കുന്ന ഒരു വിവരമാണ് ഇപ്പോള്‍ പുറത്ത് വന്നരിക്കുന്നത്. 2020 എപ്രില്‍ മുതല്‍ ഇന്നുവരെ 21 പുരുഷന്‍മാർക്ക് മാത്രമാണ് എംപ്ലോയ്‌മെന്റ് ഓഫീസുകൾ വഴി തൊഴില്‍ നല്‍കിയതെന്നാണ് മാർച്ച് ഒന്നിന് മധ്യപ്രദേശ് അസംബ്ലിയിൽ കോൺഗ്രസ് എംഎൽഎ മേവാരം ജാതവിന്റെ ചോദ്യത്തിന് സർക്കാർ നൽകിയ മറുപടി.
അതായത് 21 പേർക്ക് ജോലി നല്‍കുന്നതിനായി എംപ്ലോയ്‌മെന്റ് ഓഫീസുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ചെലവ് കണക്കാക്കിയാൽ, ഒരാൾക്ക് മാത്രം ജോലി നൽകുന്നതിന്റെ ചിലവ് 80 ലക്ഷം രൂപവരും എന്നതാണ് കൌതുകം. ആകെ കണക്ക് കൂട്ടുമ്പോള്‍ ഇത് 16 കോടിയിലേറെ വരും. സംസ്ഥാനത്ത് ആകെ 39 ലക്ഷം പേരാണ് തൊഴിലില്ലാത്തവരായി എംപ്ലോയ്‌മെന്റ് ഓഫീസില്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2020 ഏപ്രിൽ 1 മുതൽ, 37,80,679 വിദ്യാസമ്പന്നരും 1,12,470 വിദ്യാഭ്യാസമില്ലാത്ത അപേക്ഷകരും രജിസ്റ്റർ ചെയ്തിട്ടുള്ള മധ്യപ്രദേശിലെ 52 ജില്ലകളിലായി നിലകൊള്ളു എംപ്ലോയ്‌മെന്റ് ഓഫീസുകൾ പ്രവർത്തിപ്പിക്കാൻ ഏകദേശം 16.74 കോടി രൂപയാണ് സർക്കാർ ചിലവഴിച്ചത്. എന്നാൽ ഈ കാലയളവില്‍ കേവലും 21 അപേക്ഷകർക്ക് മാത്രമാണ് സർക്കാർ ഓഫീസുകളിലും വിവിധ കോർപ്പറേഷനുകളിലും ജോലി നൽകിയത്.

എംപ്ലോയ്മെന്റ് ഓഫീസുകളില്‍ ഉദ്യോഗസ്ഥർ കൃത്യമായി ജോലിക്കെത്തുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. മന്ത്രിയുടെ നിയമസഭയിലെ വിശദീകരണം ഈ വർഷം അവസാനത്തോടെ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്ന സംസ്ഥാനത്ത് വലിയ രാഷ്ട്രീയ ആയുധമാക്കാനാണ് പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ നീക്കം. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലെ പരാജയം സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷമായ കോൺഗ്രസിന്റെ എക്കാലത്തെയും ആരോപണങ്ങളിലൊന്നാണ്.
"അവർ പണം പാഴാക്കുന്നു, കടം വാങ്ങി നെയ്യ് കുടിക്കുന്നു, മധ്യപ്രദേശിൽ സംവിധാനം തകർന്നു, ഇത് സർക്കാരല്ല, സർക്കസാണ്, ഇവിടെ ക്രമസമാധാനം എന്നതൊന്ന് നിലവിലില്ല,"- ബി ജെപിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചുകൊണ്ട് കോൺഗ്രസിന്റെ പി സി ശർമ്മ പറഞ്ഞു. അതേസമയം തന്നെ കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ തള്ളിക്കൊണ്ട് ബി ജെ പിയും രംഗത്ത് വന്നിട്ടുണ്ട്.
"അഞ്ചാം തവണയും ശിവരാജ് തന്നെ മുഖ്യമന്ത്രിയാകും... ഞങ്ങളുടെ സർക്കാരിന്റെ വാഗ്ദാനങ്ങളും അത് പാലിക്കുന്നത് തമ്മിൽ അന്തരമില്ലെന്ന് മുഖ്യമന്ത്രി സഭയിൽ മറുപടി നൽകിയിട്ടുണ്ട്. ഞങ്ങൾ തൊഴിൽ നൽകുന്നുണ്ടെന്നാണ് പറയുന്നത്. നിങ്ങള്‍ക്ക് അത് പരിശോധിക്കാം ," ബി ജെ പി എം എൽ എ ഗൗരിശങ്കർ ബിസെൻ എൻ ഡി ടിവിയോട് പറയുന്നു.
മധ്യപ്രദേശില്‍ തൊഴിലില്ലായ്മ രൂക്ഷമാണെന്ന് വിവിധ റിപ്പോർട്ടുകള്‍ കാണിക്കുന്നത്. എഞ്ചിനീയർമാരും ഡോക്ടറേറ്റ് ഹോൾഡർമാരും ഉൾപ്പെടെ 12 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികളാണ് സംസ്ഥാനത്തെ ഏകദേശം 6,000 പട്വാരി (ലാൻഡ് റവന്യൂ ഉദ്യോഗസ്ഥർ) തസ്തികകളിലേക്ക് അപേക്ഷിച്ചതെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. അതേസമയം തന്നെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഓഗസ്റ്റ് 15-നകം ഒരു ലക്ഷം തൊഴിലവസരങ്ങൾ നൽകുമെന്ന് സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. 7000 "പത്വാരി" തസ്തികകൾ, 15,700 അധ്യാപകർ, 2,600 സബ് എഞ്ചിനീയർമാർ, 2,200 ഫോറസ്റ്റ് ഗാർഡുകൾ, 7,500 പോലീസ് തസ്തികകൾ എന്നിങ്ങനെയായിരിക്കും നിയമനങ്ങളെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
മുടികൊഴിച്ചിലിന് പരിഹാരം തേടുകയാണോ: സ്ഥിരമായി ഉപയോഗിക്കൂ ഈ 8 എണ്ണകളില്‍ ഏതെങ്കിലുമൊന്ന്
കഴിഞ്ഞ വർഷം സംസ്ഥാന നിയമസഭയുടെ മൺസൂൺ സെഷനിൽ അവതരിപ്പിച്ച തൊഴിലില്ലായ്മ കണക്കുകൾ പ്രകാരം, 2022 ഏപ്രിൽ 1 വരെ 25.8 ലക്ഷത്തിലധികം തൊഴിൽരഹിതരായ യുവാക്കൾ എംപ്ലോയ്മെന്റ് ഓഫീസില്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2023 ജനുവരി 1 ന് ഈ കണക്ക് 38,92,949 ആയി ഉയർന്നു - ഇത്
ഓരോ മാസവും ഏകദേശം 1.25 ലക്ഷം പേർ തൊഴിലില്ലായ്മ രജിസ്റ്ററിൽ ഇടംപിടിക്കുന്നതായിട്ടാണ് സൂചിപ്പിക്കുന്നത്.
-
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ശമ്പളം 80000 രൂപ; എന്നിട്ടും ഒന്നുമില്ലാത്ത അവസ്ഥ; കാരണങ്ങള്‍ നിരത്തി യുവാവിന്റെ പോസ്റ്റ്: വിമര്‍ശനം -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച










Click it and Unblock the Notifications