കശ്മീര്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ അനധ്യാപക തസ്തികകളില്‍ ഒഴിവ്
ശ്രീനഗര്‍: കശ്മീര്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ അനധ്യാപക തസ്തികകളില്‍ തൊഴിലവസരം.പേഴ്‌സണള്‍ അസിസ്റ്റന്റ്, ലൈബ്രേറിയന്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍, പ്രൈവറ്റ് സെക്രട്ടറി തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകള്‍. ആകെ ഒന്‍പത് ഒഴിവുകളാണുള്ളത്.
http://www.cukashmir.ac.in/ എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ജനറള്‍ വിഭാഗത്തിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് 300 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി, പി.ഡബ്ല്യൂഡി, ഇന്‍-സര്‍വ്വീസ് എന്നീ വിഭാഗത്തിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് 150 രൂപയാണ് അപേക്ഷ ഫീസ്. മെയ് 17 വരെ അപേക്ഷിക്കാം.

കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബാങ്കിംഗ് മേഖലയിലെ റിക്രൂട്ട്‌മെന്റ് ഏജന്‍സിയായ ഐബിപിഎസ് നിയമന നടപടികളെല്ലാം നിര്‍ത്തി വെച്ചിരിക്കുകയാണ്. പ്രൊബേഷനറി ഓഫീസര്‍, ക്ലര്‍ക്ക് സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ തുടങ്ങിയ തസ്തികകളിലേക്കുള്ള ഫലപ്രഖ്യാപനവും വിവിധ തസ്തികകളിലേക്കുള്ള ഫല പ്രഖ്യാപനവുമാണ് നിര്‍ത്തിവെച്ചത്.












Click it and Unblock the Notifications